ന്യൂദല്‍ഹി : കോവിഡ് കാലത്ത് വാഴ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വരുന്ന കര്‍ഷകര്‍ക്ക് ഒരു സാഹയമായാണ് ഈ നടപടിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
തന്റെ സുഹൃത്തും മുന്‍ പത്ര പ്രവര്‍ത്തകനും കൂടിയായ പദ്മരാമനാഥനാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം തനിക്കുമുന്നില്‍ അവതരിപ്പിച്ചതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ലോക്ഡൗണില്‍ വീടുകളില്‍ പോകാന്‍ സാധിക്കാതെ കുടുങ്ങിപോയവര്‍ക്ക് കാന്റീന് പോലെയുള്ളവയെ വേണം ആശ്രയിക്കാന്‍. എന്നാല്‍ ഒരേ പാത്രത്തില്‍ തന്നെ ഭക്ഷണം വിളമ്പുക എന്നതും ഈ തിരുമാനത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ മഹീന്ദ്രയുടെ കാന്റീനുകളില്‍ ഇനിമുതല്‍ വാഴയിലയിലാകും ഭക്ഷണം നല്‍കുകയെന്നും ആനന്ദ് അറിയിച്ചിട്ടുണ്ട്.
ആനന്ദിന്റെ ഈ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനുമുമ്പ് കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിനായി തന്റെ നിര്‍മാണ യൂണിറ്റുകളെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുന്‍പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: