ന്യൂദല്‍ഹി : ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥനയില്‍ ഇന്ത്യയില്‍ നിന്നും ആദ്യഘട്ടത്തില്‍ 13 രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യും. കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാജയങ്ങള് ഇന്ത്യയെ സമീപിച്ചിരുന്നു.
ഈ മരുന്ന് ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ 13 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചത്. യുഎസ്, സ്പെയിന്, ജര്‍മ്മനി, ബഹ്റൈന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെല്‍സ്, മൗറിഷ്യസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ കയറ്റി അയക്കുന്നത്.ഏകദേശം 140 ലക്ഷം (14 മില്യണ്‍ ടണ്‍) ഗുളികകളും 13.5 ടണ്‍ (12,250 കിഗ്രാം)എപിഐയും ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യും.
ലക്ഷം ഗുളികകളാണ് യുഎസ് ആവശ്യപ്പെട്ടതെങ്കിലും 35.82 ലക്ഷം ഗുളികകളാണ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. കൂടാതെ മരുന്ന് നിര്‍മിക്കുന്നതിനാവശ്യമായ ഒമ്പത് ടണ്‍ രാസവസ്തുക്കളും (ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്) യുഎസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
50 ലക്ഷം ഗുളികകളാണ് ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുക. 0.53 ടണ്‍ (ഏകദേശം 480 കിഗ്രാം) എപിഐ ബ്രസീലിന് ലഭ്യമാക്കും. ജര്‍മ്മനിയ്ക്ക് 50 ലക്ഷം ഗുളികകള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 1.5 ടണ്‍(1360 കിലോഗ്രാം)എപിഐ ആണ് ലഭ്യമാക്കുന്നത്. ബംഗ്ലാദേശിന് 20 ലക്ഷം, നേപ്പാളിന് 10 ലക്ഷം, ഭൂട്ടാന് രണ്ട് ലക്ഷം ശ്രീലങ്കയ്ക്ക് 10 ലക്ഷം എന്നിങ്ങനെ അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും.
അതേസമയം ഇന്ത്യന്‍ വിപണിയില്‍ ഈ മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നതിനും അമിത വില ഈടാക്കുന്നത് തടയിടുന്നതിനുമായി ഈ മരുന്നുകളുടെ കയറ്റുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പിന്നീട യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയില്‍ നിയന്ത്രണം ഭാഗികമായി എടുത്തുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: