കാസര്‍ഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംവിധാനം പോലീസ് ഏര്‍പ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.
ഈ പ്രദേശങ്ങളിലെ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പട്രോളിംഗ് നടത്തും. ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിനാണിത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും പോലീസ് ആലോചിക്കുന്നുണ്ട്.
ഓരോ വീടിനു മുന്നിലും ഓരോ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. നേരത്തെ ജില്ലയില്‍ ക്ലസ്റ്റര്‍ ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമാണെന്ന വിലയിരുത്തലിലാണ് പോലീസ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
ജില്ലയിൽ ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് ഇന്നലെ രോഗം ഭേദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: