ന്യൂദല്‍ഹി :രാജ്യത്തെ ഓരോ ജില്ലയിലും പ്രത്യേക കോവിഡ് 19 ആശുപത്രികള്‍ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്ധന് . ഇക്കാര്യം ജനങ്ങളെ എത്രയും വേഗം അറിയിക്കാനുള്ള നടപടികളും സ്വീകരിക്കണം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച യില്‍ മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു ജീവനക്കാരും ഏതൊക്കെ തരത്തിലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവേക പൂര്‍വമായ ഉപയോഗത്തെ കുറിച്ച് സംസ്ഥാനങ്ങളും അവബോധം സൃഷ്ടിക്കണം. ഡോ. ഹര്‍ഷ് വര്ധന് നിര്‍ദ്ദേശിച്ചു.
കോവിഡ് 19 പാക്കേജിന് കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി അനുവദിച്ചിട്ടുണ്ട്. ഈ തുക കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കും കോവിഡ് 19 നു പ്രാഥമിക പരിഗണന കൊടുത്ത് രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഉപയോഗിക്കും.ഇത് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ , ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അവശ്യ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കാനും ഈ തുക ഉപയോഗിക്കാനാകും.
രാജ്യത്തെ 39 വ്യവസായ സംരംഭകര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്.
ഏകദേശം 20.4 ലക്ഷം എന്‍ 95 മുഖാവരണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടാതെ വരും കാലങ്ങളില്‍ വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ സംഭരണവും ആരംഭിച്ചു. ഇതിനു പുറമെ 49, 000 വെന്റിലേറ്ററുകള്‍ക്കായി ഓര്‍ഡര്‍ നല്‍കുകയും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കരുതുകയും ചെയ്തു.
രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ആവശ്യത്തിനുള്ള സംഭരണം ഉറപ്പു വരുത്തുന്നതിനായി രക്തസംക്രമണം, സ്വമേധയാ ഉള്ള രക്തദാനം എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് 19 രോഗികളുമായി ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഐസിയു കേസുകള്‍, ഉയര്‍ന്ന അപകട സാധ്യതയുള്ള സമ്പര്‍ക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഉള്ളവരുടെ ആവശ്യത്തിനായി പ്രതീക്ഷിക്കുന്നത് ഒരു കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഗുളികകളാണ്. എന്നാല്‍ 3.28 കോടി ഗുളികകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ഇത് രാജ്യത്തെ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമുള്ളതിന്റെ മൂന്നു മടങ്ങ് കൂടുതലാണ്. ഇതിനു പുറമെ, ഏകദേശം രണ്ടോ മൂന്നോ കോടി അധികം സംഭരിച്ചിട്ടുമുണ്ട്.
കാവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: