ബേഡകം:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ലോക് ഡൗണ്‍ ഉത്തരവും ജില്ലാ കലക്ടറുടെ നിരോധനാഞ്ജയും ലംഘിച്ച് കൊണ്ട്, പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമാവുന്ന തരത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ സാമൂഹ്യ അകലം പാലിക്കാതെയും കൂട്ടം ചേര്‍ന്നിരുന്നതായി കാണപ്പെട്ട അഞ്ച് യുവാക്കളെ ബേഡകം പോലീസ് കഴിഞ്ഞ ദിവസം പിടികൂടി കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബേഡകം പെരിയത്ത് വെച്ച് നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയിരുന്നനിഖില് രാജ് അമ്മങ്കോട്, ശ്രീജിന്‍ കുമാര്‍ മലാങ്കാട്, വിഷ്ണു പെരിയത്ത്, മണികണ്ഠന്,മരുതടുക്കം, അജീഷ് ബേഡകം എന്നിവരെ ബേഡകം പോലീസ് ഇന്‍സ്പെക്ടര്‍ടി.ഉത്തംദാസിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പുതിയ കേരള പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ഉത്തരവ് ലംഘിക്കുന്ന പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.
പ്രതികള്‍ ഒത്തുചേരല്‍ സ്ഥലത്തേക്കെത്തി ചേരാനുപയോഗിച്ച മോട്ടോര്‍ ബൈക്കുകളും പിന്നീട് പോലീസ് പിടികൂടി. പ്രതികള്‍ക്കെതിരെ കേരള സര്‍ക്കാറിന്റെ പുതിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവുംകേരള പോലീസ് നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുംകേസ് രജിസ്റ്റര്‍ ചെയ്തതായി ബേഡകം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറായ ഇന്‍സ്പെക്ടര്‍ടി ഉത്തംദാസ് അറിയിച്ചു.ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ വിജയന്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രാമചന്ദ്രന് നായര്‍, സുകുമാരന്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ സി ഐയോടൊപ്പംപ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: