കുവൈറ്റ് സിറ്റി– എണ്ണ വിലയിലുണ്ടായ വന്‍ ഇടിവ് ജി സി സി രാജ്യങ്ങളിലും ഗള്‍ഫ് മേഖലയിലും വലിയ സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് മുന്‍ അറബ് ഓഡിറ്റിംഗ് യൂണിയന് പ്രസിഡന്റും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് ഹമൂദ് അല്‍ ഹാജിരിയുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ തന്നെ ജനജീവിതത്തെ സ്തംഭിപ്പിച്ചുകൊണ്ട് വ്യാപിച്ച കൊറോണ വൈറസ് ആഗോള സാന്പത്തിക മേഖലക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമാകാന്‍ ഇത് കാരണമാകും. ചെറു കിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.
കൊറോണ വൈറസ് പശ്ചാതലത്തില്‍ ആഗോള തലത്തില്‍ എണ്ണ ഉപയോഗത്തിന്റെ ആവശ്യകത കുത്തനെ കുറയുന്നതായാണു റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനം തുടങ്ങുന്നതിനു തൊട്ടു മുമ്പ് കുവൈത്ത് ഓയിലിനു ബാരലിന് 52 മുതല്‍ 56 ഡോളര്‍ വരെ വിലയുണ്ടായിരുന്നു. ഇപ്പോഴിത് 16.68 ഡോളറായി കൂപ്പുകുത്തി.
എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഷെയര്‍ മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റ് മേഖലക്കും വന്‍ തകര്‍ച്ച നേരിട്ടു. നിലവിലെ സ്ഥിതി മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണമിടപാടുകളില്‍ 50 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ക്ക് ജോലിയും ശമ്പളവുമില്ലാതായതോടെ നേരിട്ടുള്ള പണമിടപാട് ഏതാണ്ട് നിശ്ചലമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: