ലോക്ഡൗണ്‍ കാലത്തെ കോഴിക്കോട് നഗരം; ജന്മഭൂമി സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ എം ആര്‍ ദിനേശ്കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍കൊറോണ നിരീക്ഷണത്തിലുള്ളവരെ കൊണ്ടു പോകുന്ന ആമ്പുലൻസിന് റൂട്ട് ക്ലിയർ ചെയ്തു കൊടുക്കുന്ന പോലീസ്.
ഭക്ഷ്യസാധനങ്ങളുമായെത്തുന്ന ലോറി. അരയിടത്തുപാലത്തു നിന്നുള്ള ദൃശ്യം
അണുമുക്തമാകട്ടെ നിങ്ങളും ഞങ്ങളും… മാവൂർ റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരുടെ കയ്യിൽ സാനിറ്റൈസർ ഒഴിച്ചു കൊടുക്കുന്നു.
അഞ്ചില്‍ കൂടുതലുണ്ടല്ലോ…..
തുറയില്‍ ഭഗവതി ക്ഷേത്രത്തിലെ കാവിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്ന കോണോത്ത് കുഴ്വേലത്ത് സന്തോഷ്
എഫ് സി ഐ ഗോഡൗണില്‍ വാഗണില്‍ നിന്ന് ഡിപ്പോകളിലേക്ക് പോകുന്ന വാഹനങ്ങളിലേക്ക് അരിയാക്കാകയറ്റുന്ന തൊഴിലാളികള്‍
പാളയം ജംഗ്ഷനിലെ പരിശോധന
പണമായാലും പേടിക്കണം… കോഴിക്കോട് ജില്ലാ ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങി സാനിറ്റൈസര്‍ പുരട്ടുന്നയാള്‍
അണുവിമുക്തമാകട്ടെ എല്ലായിടവും … കോഴിക്കോട് വ്യാപാര മേഖലയില്‍ മരുന്നടിക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
കരുതല്‍ വേണം… കൊച്ചു കുഞ്ഞിനെയും കൊണ്ട് നഗരത്തിലൂടെ കടന്നുപോകുന്ന ദമ്പതികള്‍
പ്രതീക്ഷകള്‍ വറചട്ടിയില്‍… വിഷു കച്ചവടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് തെരുവില്‍ ചിട്ടയും കലവുമായി എത്തിയ തൊഴിലാളി. കോഴിക്കോട് പാവങ്ങാട് നിന്നുള്ള ദൃശ്യം
വിജനമായ മിഠായിതെരുവിലൂടെ നടന്നുപോകുന്ന ശുചീകര തൊഴിലാളികള്‍
അല്‍പ്പം ദാഹമകറ്റട്ടെ… ദിവസവും നൂറുകണക്കിനാളുകളോടെ സംസാരിച്ച് തൊണ്ട വരണ്ടപ്പോള്‍ വെള്ളം കുടിക്കുന്ന പോലീസുകാരന്‍
ലോക്ക് ഡൗണ്‍ മീന്‍ പിടുത്തം… പുറക്കാട്ടേരി പൂനൂര്‍ പുഴയില്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍
ആരെങ്കിലും ഈ വഴി വരാതിരിക്കില്ല…
ലോക്ക് സൗണ്‍… വെസ്റ്റ്ഹില്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ ചങ്ങല ഉപയോഗിച്ച് പാളത്തില്‍ ലോക്ക് ചെയ്തിരിക്കുന്നു
നട്ടുനനക്കാം വിരസതയകറ്റാം… കൊറോണക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന ചെലവൂര്‍ കോണോത്ത് (ശീമാനുണ്ണി.
നിയമം ലംഘിക്കരുത്… വിഷു സാധനങ്ങൾ വാങ്ങൾ കോഴിക്കോട് പാളയം പച്ചക്കറി ചന്തയിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയപ്പോൾ കൂട്ടം കൂടി നിൽക്കരുതെന്ന് പോലീസ് വാഹനത്തിൽ വിളിച്ചു പറയുന്നു
ഭക്ഷ്യങ്ങളുസാധനമായെത്തുന്ന ലോറി. അരയിടത്തുപാലത്തു നിന്നുള്ള ദൃശ്യം.
ഇതെങ്ങോട്ടാണ് സാറൻമാരെ … കമ്മീഷണർ ഓഫീസിന് മുന്നിലൂടെ പാഞ്ഞു പോയ ബൈക്ക് യാത്രക്കാരെ കൈകാണിക്കുന്ന പിങ്ക് പോലീസ്
സ്വഛം ശാന്തം … വിജനമായ റെയിൽവേ പ്ലാറ്റ്ഫോമിൽ വിശ്രമിക്കാനെത്തിയ കൊക്ക്.
പെന്‍ഷന്‍ വാങ്ങാന്‍ എത്തിയ ആളിന്റെ ശീരീരോഷ്മാവ് പരിശോധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: