ന്യൂദല്‍ഹി: ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശ്ശിക്കുന്നവര്ക്കായുള്ള വിവിധ പ്രോട്ടോകോളുകള്‍ എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന്് റയില്‍വേ. ചില പ്രത്യേക തീയതികളില്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്ന ട്രെയിനുകളിലൂടെ എണ്ണവും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ കാര്യങ്ങളില്‍ റയില്‍വേ തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ല. അനവസരത്തില്‍ നല്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഇടയില്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ക്ക് കാരണമാകുകയും ചെയുന്നു.
അതിനാല്‍ ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്ന അത്തരം സ്ഥിരീകരിക്കാത്തതും സത്യമെന്നു ഉറപ്പില്ലാത്തതുമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് റെയില്‍വേയുടെ അഭ്യര്‍ത്ഥന.
ലോക്ക് ഡൗണിനു ശേഷമുള്ള ട്രെയിന്‍ യാത്രയ്ക്കായി റെയില്‍വേ അതിന്റെ ഭാഗഭാക്കായുള്ള എല്ലാവരുടെയും, പ്രത്യേകിച്ച് യാത്രക്കാര്‍, താല്പര്യത്തിന് അനുസരിച്ചുള്ള മികച്ച പ്രായോഗീക തീരുമാനങ്ങള്‍ കൈകൊള്ളുും.
തീരുമാനങ്ങള്‍ എടുക്കുന്ന മുറക്ക് അവ കൃത്യമായി എല്ലാവരെയും അറിയിക്കുകയും ചെയ്യും. റയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: