കുടയത്തൂര്‍: കുടയത്തൂര്‍ മുതിയാമല കുരിശുപാറയുടെ താഴെ ഭാഗത്തുനിന്നും കൂറ്റന്‍ പാറ അടര്‍ന്ന് ജനവാസ പ്രദേശത്തിന്റെ സമീപത്തേക്ക് പതിച്ചു. പാറ ഉരുണ്ട് വന്ന ഭാഗത്ത് ആള് താമസം ഇല്ല. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് കാര്യമായ മഴ ഇല്ലാത്ത സമയത്തായിരുന്നു പാറ താഴെ ഭാഗത്തേക്ക് ഉരുണ്ടു വന്നത്. കുടയത്തൂരിന്റെ പരിസര പ്രദേശങ്ങളില്‍ വലിയ ശബ്ദം പ്രകമ്പനം കൊണ്ടു. എന്താണ് സംഭവിക്കുന്നത് അറിയാതെ പ്രദേശവാസികള്‍ അങ്കലാപ്പിലായി. പിന്നീടാണ് കൂറ്റന്‍ പാറ അടര്‍ന്നുവീണ ശബ്ദമാണ് കേട്ടത് എന്ന് തിരിച്ചറിഞ്ഞത്.
പാറ ഉരുണ്ട് വന്നിരിക്കുന്നതിന്റെ താഴെ ഭാഗം ജനവാസ കേന്ദ്രമാണ് അവിടേക്ക് പാറ പതിച്ചിരുന്നെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു. കുരിശുപാറയുടെ സമീപത്തുനിന്നുമാണ് കൂറ്റന്‍ പാറ അടര്‍ന്നു വീണത്. പാറ ഉരുണ്ടു വന്ന ഭാഗത്ത് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നത് രാത്രിയായത് കൊണ്ട് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: