ന്യൂദല്‍ഹി: ലോക്ഡൗണ്‍ കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനും കൊള്ളവില ഈടാക്കുന്നത് തടയാനും കര്‍ശന നടപടികള്‍ എടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും ഇങ്ങനെ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന് 1955ലെ അവശ്യ വസ്തു നിയമം പ്രയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
പൂഴ്ത്തിവയ്പ്പുകാര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര നിര്‍ദേശത്തിനു പിന്നാലെ മധ്യപ്രദേശ് സംസ്ഥാനത്ത് എസ്മ (അവശ്യസേവന നിയമം) പ്രഖ്യാപിച്ചു. അവശ്യവസ്തുക്കള്‍ എല്ലായിടത്തും ഒരു പോലെ എത്താന്‍ സര്‍ക്കാരിനെ ഈ നിയമം സഹായിക്കും. പണിമുടക്കുകളോ പൂഴ്ത്തിവയ്പ്പോ സാധ്യവുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: