ന്യൂദല്‍ഹി : അമ്പതോളം ഫോണ്‍ ലൈനുകള്‍, നിരവധി സ്ക്രീനുകള്‍, കേന്ദ്രമന്ത്രിമാര്‍, ഉന്നതതല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. മോദി സര്‍ക്കാരിന്റെ കോവിഡ് വാര് റൂമിലെ(യുദ്ധ മുറി) സന്നാഹങ്ങളാണിത്. ജനങ്ങള്‍ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവരെ സംരക്ഷിക്കുന്നതിനായി, മഹാമാരി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിക്കാന്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഇത് നടപ്പിലാക്കുന്നതിനായി കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘമാണ് ഇവിടെയുള്ളത്.
അമിത്ഷായുടെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് ബ്ലോക്കിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലാണ് ഇന്ത്യയുടെ വാര് റൂം തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ സുരക്ഷിതാകലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാതൃകയായി രാജ്യത്തിന്റെ ഓരോ മുക്കും മൂലയും ഈ പ്രത്യേക സംഘം വീക്ഷിക്കുന്നുണ്ട്. ഓരോ സെക്കന്‍ഡു പോലും പാഴാക്കാതെ ഫലപ്രദമായി കോവിഡിനെ രാജ്യത്തു നിന്നും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള യുദ്ധത്തിലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥ സംഘം.
നാല് കണ്ട്രോള് റൂമുകളാണ് നോര്‍ത്ത് ബ്ലോക്കില്‍ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തോട് സദാ ആശയ വിനിമയം നടത്തുന്നുണ്ട്. ജി. കിഷന് റെഡ്ഡി, നിത്യാനന്ദ് റായ് എന്നീ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ വീട് ഓഫീസ് തന്നയാണ്. രാവും പകലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ദിവസങ്ങളായി നോര്‍ത്ത് ബ്ലോക്കില്‍ തന്നെയാണ അവര്‍ തങ്ങുന്നത്്.
മന്ത്രിമാരായ കിഷന് റെഡ്ഡിയും നിത്യാനന്ദ് റായും ഒന്നിടവിട്ട ദിവസങ്ങളില്‍ വീതം രാത്രികാലങ്ങളില്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടാകും. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 8 മണിക്കൂര്‍ വീതമാണ് അടിയന്തിര സാഹചര്യത്തില്‍ ജോലി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ഇത് 12 മണിക്കൂറാണ്. അതായത് ഏത് ആവശ്യത്തിനും ഏത് സമയത്തും ആഭ്യന്തരമന്ത്രാലയവുമായി സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും, ആരോഗ്യമേഖല പ്രവര്‍ത്തകരും ബന്ധപ്പെട്ടാല്‍ വ്യക്തമായ മറുപടിയും നടപടിയും ഉണ്ടാകും. ഇത് നൂറ് ശതമാനം ഉറപ്പുനല്‍കുന്നതാണ് വാര് റൂമിന്റെ പ്രവര്‍ത്തനങ്ങളും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് വേണ്ടിയാണ് ഇത്.
ജോയിന്റ് സെക്രട്ടറി മുതലുള്ള ഓഫീസര്‍മാര്‍ ഇവിടെ എട്ട് മണിക്കൂറും അതില്‍ കൂടുതലും യാതൊരു ഇടവേളകളും എടുക്കാതെയാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നോര്‍ത്ത് ബ്ലോക്കിലെ ഈ പ്രത്യേക സംഘമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വിഭാഗങ്ങളിലും നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചും ക്രോഡീകരിച്ചുമാണ് ഇവരുടെ പ്രവര്‍ത്തനം. രണ്ട് പ്രത്യേക സംഘമായാണ് ഇവര്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. ഇതില്‍ ഒരു വിഭാഗം സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും അവരുടെ ആവശ്യങ്ങളും അന്വേഷിക്കുന്നു. മറ്റൊരു വിഭാഗം ഈ ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നു. ഇവിടെ കോവിഡ് ഇന്ത്യയില്‍ ആരംഭിക്കുന്നത് മുതലുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
കോവിഡ് 19നുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഈ വാര് റൂമില്‍ നിന്നാണ് പുറത്തുവരുന്ന്ത്. ലോക്ഡൗണ്‍ ഉള്‍പ്പടെ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെടുന്നതും ഇവിടെയാണ്. കോവിഡിന്റെ കണ്ട്രോള് റൂമുകളും ഇവിടെയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ മന്ത്രിമാരും കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനത്തെ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. അതാത് വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങൡ ഇവര്‍ നേരിട്ട് ബന്ധപ്പെടുകയും അടിയന്തിര നടപടികള്‍ കൈകൊള്ളുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ മന്ത്രിമാര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടുകയും പിഴവുകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: