തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം കൊറോണ വൈറസ് ബാധിതരുള്ള ജില്ലയാണ് കാസര്‍ഗോഡ്. ആരോഗ്യ രംഗത്ത് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ജില്ല കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ പകച്ചു നില്‍ക്കുകയാണ് ചെയ്തത്. ആ സമയം കാസര്‍ഗോഡിന് കൈതാങ്ങായത് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയാണ്. ജില്ലയിലെ ആശുപത്രിക്ക് വെന്റിലേറ്റര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യം പരസ്യമാക്കാന അദേഹം തയാറായിരുന്നില്ല. തന്റെ അച്ഛന് ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്നാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഗോകുല്‍ പങ്കുവച്ച കുറിപ്പിന് പിന്തുണയുമായി ഏറെ പേര് രംഗത്തെത്തി.
”ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു!” എന്നാണ് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഗോകുല്‍ സുരേഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്:
‘പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്.’
മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു.
അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന് കൂടെയുണ്ടാകാറുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: