തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടം മുതല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എത്രയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് മുഖ്യമന്ത്രി തയാറായിട്ടില്ല.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും അവരെ നിരീക്ഷണത്തില്‍ ആക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കുമ്പോഴും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ലാഘവത്തോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പത്തില്‍ താഴെ ആളുകളുടെ കണക്കാണ് ആദ്യം നല്‍കിയത്. മത സമ്മേളനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തല്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. എന്നാല്‍ ഓരോദിവസവും തബ്ലീഗ് സമ്മേളനത്തിന് പോയവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 63 പേരാണ് സമ്മേളനത്തിന് പോയതെന്ന് ഇടയക്ക് വ്യക്തമാക്കിയ മുഖ്യമന്ത്രി പിന്നീടത് 107 പേരാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പിന്നാലെ മറ്റൊരുദിവസവും മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞ കണക്കില്‍ നിന്നും വ്യത്യാസമില്ലെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു നല്‍കിയത്. എന്നാല്‍ ഇന്നലെ പറഞ്ഞ കണക്ക് അതില്‍ നിന്നും ഇരട്ടിയാണ്. 212 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ മാത്രം മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണം 17 ആയി. ഇപ്പോഴും സംസ്ഥാനത്ത് നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. പങ്കെടുത്തവര്‍ സ്വമേധയാ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയും നല്കി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: