തിരുവനന്തപുരം: രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സാധ്യമായ എല്ലാ മാര്‍ഗങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുക.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് ‘സുഖായുഷ്യം’ എന്ന പരിപാടി നടപ്പാക്കും. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ ‘സ്വാസ്ഥ്യം’പദ്ധതി നടപ്പാക്കും. കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ‘ആയുര്‍രക്ഷാ ക്ലിനിക്കു’കള്‍ ആരംഭിക്കും. രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ചികിത്സ നല്‍കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് ‘നിരാമയ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണയെന്ന കോവിഡ് -19 ന് അലോപ്പൊതി ചികിത്സയില്‍ മരുന്നില്ലെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ നിലാപാട്. കൊറോണ പ്രതിരോധിക്കാന്‍ അലോപ്പൊതിയില്‍ മരുന്നില്ലെന്നും ആയൂര്‍വേദത്തിലേയും ഹോമിയോയിലേയും മരുന്നുകള്‍ ഉപയോഗിക്കാമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞപ്പോള്‍ എതിര്‍പ്പുമായി ഐ.എം.എ രംഗത്തുവരികയും ചെയ്തു. ഐ എം എ നിര്‍ദ്ദേശം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: