തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ ജീവനക്കാരും അധ്യാപകരും ഒരു ദിവസത്തില്‍ കുറയാത്ത സംഖ്യ സംഭാവനയായി നല്‍കുമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസും ജനറല്‍ സെക്രട്ടറി എസ്.കെ ജയകുമാറും അറിയിച്ചു.
പ്രധാനമന്ത്രി ജീവനക്കാരോടും പൊതുസമൂഹത്തോടും ഒരു ദിവസത്തെ ശമ്പളമാണ് ആവശ്യപ്പെട്ടത്. പൊതുവില്‍ സ്വീകാര്യമായ നിലപാടെന്ന നിലയില്‍ പരമാവധി തുകകള്‍ നല്കി സഹായിക്കാനാണ് ഫെറ്റോ സംഘടനകള്‍ തീരുമാനിച്ചത്. പെന്‍ഷന്‍കാര്‍ ഒരു ദിവസത്തില്‍ കുറയാത്ത പെന്ഷന് തുകയും സംഭാവനയായി നല്‍കും. കൊറോണ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മുഴുവന്‍ തുകയും ആരോഗ്യമേഖലയുടെ ശാക്തീകരണത്തിനായി ഉപയോഗിക്കണമെന്നും ഫെറ്റോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: