Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഹൈഡ്രോക്‌സിക്ലോക്വിന്‍ മൃതസഞ്ജീവനി; മരുന്നിന്റെ ശേഖരത്തില്‍ ഇന്ത്യ ഏറ്റവും സുരക്ഷിതമായ നിലയില്‍, 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ ഉത്പ്പാദിപ്പിക്കാനാകും

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 11:19 am IST
in Health

ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ അല്‍പം അല്‍പം ആശ്വാസമേകിക്കൊണ്ടാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്ന് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയത്. കൊറോണ വൈറസിന് കൃത്യമായ മരുന്നൊന്നും കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോകരാഷ്‌ട്രങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്നിനെ ആശ്രയിച്ച് പരമാവധി പ്രതിരോധിക്കുക എന്നതല്ലാതെ മറ്റൊരുവഴിയുമില്ല.  

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സംഭരണത്തില്‍ ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ്. അതിനാലാണ് ലോക രാഷ്‌ട്രങ്ങള്‍ മരുന്നിനായി ഇന്ത്യയെ തേടിയെത്തുന്നത്. മരുന്നിനും മറ്റും അവശ്യ സാധനങ്ങള്‍ക്കുമായി മറ്റ് രാജ്യങ്ങളുടെ സഹായം ഇല്ലാതെ ആഭ്യന്തരമായി വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയില്‍ വേണ്ടത്ര ശേഖരമുണ്ടാകാന്‍ കാരണം. ഈ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ.  

ഇന്ന് ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്‌ക്കു സ്വന്തം. എന്നിരുന്നാലും ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് ആന്താരാഷ്‌ട്ര തലത്തില്‍ ആവശ്യം കൂടുന്നതോടെ കയറ്റുമതിയും വര്‍ധിച്ചേക്കാം. ഇത് ആഭ്യന്തര തലത്തില്‍ ക്ഷാമവും അമിത വില ഈടാക്കാനുമുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.  

എന്നിരുന്നാലും കോവിഡ് കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ അവശ്യങ്ങള്‍ക്കനുസൃതമായി മരുന്ന് കയറ്റുമതി ചെയ്യാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് അനുസൃതമായി മരുന്നിന്റെ ഉത്പ്പാദനവും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.  

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെങ്കിലും മരുന്ന് ഉപയോഗിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം ലഭിക്കണം. ഇല്ലെങ്കില്‍ പാര്‍ശ്വഫലം ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ഡോക്ടറുടെ കുറുപ്പടിയും നിര്‍ദ്ദേശവുമില്ലാതെ ഈ മരുന്ന് വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധ സംഹാരിയാണെന്ന് കരുതി ജനങ്ങള്‍ യാതൊരുവിധ നിര്‍ദ്ദേശവുമില്ലാതെ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതിനാണ് ഇത്.  

ഒരു കോവിഡ് രോഗി ഒരു കോഴ്‌സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഇന്ത്യയുടെ ഉത്പ്പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദമാക്കാന്‍ നമുക്ക് സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്പനികളാണ് രാജ്യത്ത് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത്.

അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്‌സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി.  

ഇതോടെയാണ് മാര്‍ച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി. ആവശ്യമുള്ളവര്‍ക്ക് ഈ മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്  

കേരളത്തിലും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യത്തിന് സംഭരിച്ചുവെച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരമാണ് സംസ്ഥാനത്തുള്ളത്. ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.  

അതിനിടെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്നിന്റെ സ്റ്റോക്ക് ഉള്ളതിനാല്‍ ഇത് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. അനാവശ്യമായി അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നത് ചിലപ്പോള്‍ പാഴായിപ്പോകാനും സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഇത് വേണ്ടെന്ന് വെച്ചത്.

Tags: indiacovidCoronaഹൈഡ്രോക്‌സി ക്ലോറോക്വിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.