കോഴിക്കോട്: കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനൊപ്പം തന്നെ പൊതുമാര്‍ക്കറ്റിലെ അവശ്യസാധനങ്ങളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പുവരുത്താന്‍ കോര്പറേഷന് ആരോഗ്യ വിഭാഗം വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. കോവൂര്‍ മാര്‍ക്കറ്റ് ചേവരമ്പലം, എന്‍ജിഒ ക്വാര്‍ട്ടേര്‍സ്, കോട്ടൂളി എന്നിവിടങ്ങളിലെ മത്സ്യസ്റ്റാളുകള്‍ കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. വില കുറച്ചു വില്പന നടത്താന്‍ നിര്‍ദ്ദേശിക്കുകയും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കച്ചവടക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
പാളയം പച്ചക്കറി മാര്‍ക്കറ്റ്, ഫ്രൂട്സ് സ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി വില കൂട്ടി വില്പന നടത്തിയിരുന്നതും കേടുവന്ന പച്ചക്കറി വില്പന നടത്തുകയും ചെയ്ത രണ്ട് പച്ചക്കറി തട്ടുകളും ഒരു ഫ്രൂട്സ് തട്ടുകളും പച്ചക്കറി, ഫ്രൂട്സ് ഉള്‍പ്പെടെയും പിടിച്ചെടുത്തു. ഈ കച്ചവടക്കാരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ചു.
പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ശിവദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി. മുരളീധരന്, രാജേന്ദ്രന്, പ്രേമരാജന്‍, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുജിത് റോയ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: