കോട്ടയം: ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കൊറോണ ദുരിതാശ്വാസത്തിനു സമര്‍പ്പിക്കുവാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന് ബാലഗോകുലം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ബാലഗോകുലം കാലങ്ങളായി നടത്തിവരുന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായുള്ള കണിദര്ശനത്തില് ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. വിഷുപ്പുലരിയില്‍ കുട്ടികളുടെ ഭവനസന്ദര്‍ശനം ഒഴിവാക്കി. ഗോകുലാംഗങ്ങളും പ്രവര്‍ത്തകരും സ്വഭവനങ്ങളില്‍ വീട്ടിലെ ഇളയ കുട്ടിയെ ശ്രീകൃഷ്ണവേഷം അണിയിച്ച് കണിയൊരുക്കി , പരമ്പരാഗതകീര്ത്തനം ചൊല്ലി ഭക്തിസാന്ദ്രമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ ആര്.പ്രസന്നകുമാറും ,പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു.
ലോകമാകെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയില്‍നിന്നു സമൂഹം പൂര്ണമുക്തമാകുമെന്ന ശുഭ ചിന്തയോടെ വിഷുവിനെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് ബാലഗോകുലം അഭ്യര്‍ത്ഥിച്ചു. വിപല്‍സന്ധിയില്‍ വരുന്ന ആചരണമുഹൂര്ത്തങ്ങള് നമ്മുടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കും. ഈശ്വരാനുഗ്രഹത്തോടെ സുഭിക്ഷമായ ഭാവി രചിക്കാന്‍ ഒരുമിച്ചിറങ്ങാമെന്ന ശുഭസന്ദേശമാണ് വിഷു നല്‍കുന്നത്.സജികുമാര്‍ പറഞ്ഞു
ലോക് ഡൗണ്‍ – പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന സംസ്ഥാന കാര്യകര്ത്യ സമിതിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.പി.ബാബുരാജ്, ഡോ.എന്‍.ഉണ്ണികൃഷ്ണന്, സംഘടനാ കാര്യദര്‍ശി എ.മുരളീകൃഷ്ണന്, കാര്യദര്‍ശിമാരായ വി.ഹരികുമാര്‍ ,കെ.ബൈജുലാല്‍, എന്‍.വി പ്രജിത്ത്, കെ.വി.കൃഷ്ണന്‍കുട്ടി ,സ്മിതാ വത്സലന്‍, എം.സത്യന്, റ്റി.ജി. അനന്തകൃഷ്ണന് ഖജാന്‍ജി പി.കെ.വിജയരാഘവന് ,ഭഗിനി പ്രമുഖ ഡോ. ആശാ ഗോപാലകൃഷ്ണന്, സഹഭഗിനി പ്രമുഖ ആര്.സുധാകുമാരി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: