Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്ലാം ദൈവത്തിന്റെ കരങ്ങളിലല്ല; നീതീകരിക്കാനാവില്ല ആ പ്രവൃത്തി

തബ്ലീഗുകാരെപ്പോലെ, എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്ന് ആരെങ്കിലും മതപ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍, അത് ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ സമുദായത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അന്യായമാണ്. ഇത്തരം ചിന്താഗതികള്‍ ചുറ്റുമുള്ളവര്‍ക്കും നാശം വിതയ്‌ക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 9, 2020, 05:14 am IST
in Main Article

രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ പ്രധാന ഉത്തരവാദികളായ തബ്ലിഗ് ജമാഅത്ത് നേതാക്കളുടെയും അവരുടെ അനുയായികളുടേയും പ്രവര്‍ത്തിയെ വിശദീകരിക്കുന്നതിന് ജഹിലിയത് (അജ്ഞത) എന്ന വാക്കാണ് ഏറ്റവും അനുയോജ്യം. അജ്ഞത എന്നതു തന്നെ തീവ്രതകുറഞ്ഞ പദമാണ്. ലോകത്ത് നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് 19 വ്യാപിക്കാന്‍ ഇടവരുത്തിയത് ഈ ദക്ഷിണേഷ്യന്‍ സംഘടനയാണ്. ഇന്ത്യയെ മാത്രമല്ല, പാക്കിസ്ഥാനേയും ഇവര്‍  വലച്ചു. മാര്‍ച്ച് 11ന് ലാഹോറിന് സമീപം, തബ്ലിഗ് ജമാഅത്തിന്റെ ആസ്ഥാനത്ത് ഏകദേശം രണ്ടര ലക്ഷത്തോളം തബ്ലിഗ് പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമ്മേളനം റദ്ദാക്കി, വന്നവരെയെല്ലാം തിരിച്ചയച്ചു.

ബംഗ്ലാദേശും സമാനമായ പ്രശ്നം അഭിമുഖീകരിച്ചു. എന്നാല്‍ ഭാഗ്യവശാല്‍ ജനുവരിയിലാണ് അവിടെ തബ്ലിഗ് സമ്മേളനം നടന്നത്. ഹജ്ജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനപങ്കാളിത്തമുള്ളത് എല്ലാവര്‍ഷവും ബംഗ്ലാദേശിലെ ടോംഗിയില്‍ നടക്കുന്ന തബ്ലീഗ് സമ്മേളനത്തിനാണ്. എന്നാല്‍ സൗദി അറേബ്യയില്‍ ഇവര്‍ക്കുള്ള നിരോധനം തുടരുകയാണ്. കാരണം ദക്ഷിണേഷ്യയില്‍ നിന്നുള്ള ഉലമകളെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസമാണെന്നാണ് അവിടുത്തെ ഭരണാധികാരികളുടെ കണ്ടെത്തല്‍.

ദിയോബന്ദി പ്രസ്ഥാനത്തിന്റെ ഒരു സമാന്തര ശാഖയാണ് തബ്ലീഗ് ജമാഅത്ത്. ഹരിയാനയിലെ മേവത്തില്‍ 1927 ലാണ് ഇത് രൂപം കൊണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ മുസ്ലിം വിഭാഗത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. പാശ്ചാത്യ ചിന്തകള്‍ അനുകരിക്കുന്നതിനോ സ്വാംശീകരിക്കുന്നതിനോ അവര്‍ തയ്യാറായില്ല. അവ നിരാകരിക്കുകയും ചെയ്തു. പാശ്ചാത്യ ആശയങ്ങള്‍ ഒരുവശത്തും, ആര്യസമാജം പോലുള്ള ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മറുവശത്തും നിന്നുകൊണ്ട് മുസ്ലിം വിഭാഗത്തിന് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു തബ്ലീഗ് സ്ഥാപകരുടെ വിശ്വാസം.

കോവിഡ് 19 എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സമയത്ത്, ഒരു വിഭാഗത്തിന്റെ അനാസ്ഥകൊണ്ട് മുമ്പെങ്ങും ഇല്ലാത്ത വിധത്തിലൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അധികൃതരേയും ആരോഗ്യ മേഖലയേയും അത് കൂടുതല്‍ പ്രതിരോധത്തിലാക്കി.

എല്ലാ ആരാധനാലയങ്ങളുടേയും വാതിലുകള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്നു എന്ന വസ്തുത അവശേഷിക്കുന്നു. ഈസ്റ്റര്‍ ആഘോഷത്തിനായി പള്ളികളില്‍ ആരും ഒത്തുകൂടരുതെന്ന നിര്‍ദ്ദേശം വത്തിക്കാന്‍ ലോകമെമ്പാടുമുള്ള പുരോഹിതര്‍ക്ക് നല്‍കി കഴിഞ്ഞു.

സൗദി അറേബ്യയില്‍, ഹജ്ജ് തീര്‍ത്ഥാടനവും പ്രതിസന്ധിയിലാണ്. മക്ക സന്ദര്‍ശനം ജൂലൈയിലേക്ക് മാറ്റണമെന്നാണ് അധികൃതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള സന്ദര്‍ശനത്തിന് ഒരു മാസം മുമ്പേ തന്നെ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഹൈന്ദവ ആരാധനാലയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. നിരവധി ഭക്തരെത്തുന്ന ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, തിരുപ്പതി, ഗുവാഹത്തിയിലെ കാമാഖ്യാ ക്ഷേത്രം, മഹാരാഷ്‌ട്രയിലെ ഷിര്‍ദി സായി ബാബ ക്ഷേത്രം എല്ലാം അടഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും അത്ഭുതം നടക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. അഥവാ, നടക്കുമെങ്കില്‍ അത് ലോകത്ത് എവിടെയെങ്കിലുമുള്ള ലബോറട്ടറികളിലായിരിക്കും. അവിടെ ശാസ്ത്രജ്ഞര്‍ ഉറക്കമൊഴിച്ചിരുന്ന് ജനലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രയത്നത്തിലാണ്.

തബ്ലീഗുകാരെപ്പോലെ, എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്ന് ആരെങ്കിലും മതപ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍, അത് ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ സമുദായത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അന്യായമാണ്. ഇത്തരം ചിന്താഗതികള്‍ ചുറ്റുമുള്ളവര്‍ക്കും നാശം വിതയ്‌ക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള വിപത്ത് മനസ്സിലാക്കുന്ന ജനതയാണ്, മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ഏതൊരു സര്‍ക്കാരിന്റേയും മുതല്‍ക്കൂട്ട്.

(ഹിന്ദുസ്ഥാന്‍ ടൈംസില്‍ സിക്കിം  മുന്‍ ഡിജിപി അവിനാശ് മോഹനനെ  എഴുതിയ ലേഖനത്തിന്റെ പരിഭാഷ)

Tags: ഡിജിപിതബ്‌ലീഗ് ജമായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Kerala

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കുന്നു; പദവിയില്‍ സേവനമനുഷ്ഠിച്ചത് രണ്ടു വര്‍ഷം

Kerala

സംസ്ഥാന ഡിജിപി എന്നത് വെല്ലുവിളി നിറഞ്ഞ ജോലി; ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്

Kerala

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ പോലീസ് മേധാവി; വി. വേണു പുതിയ ചീഫ് സെക്രട്ടറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.