കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് 112 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 79 പേരും ഇന്ത്യാക്കാരാണ്. കുവൈറ്റില്‍ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 855 അയി. അതില്‍ 442 പേരും ഇന്ത്യക്കാരാണ്. 743 പേര് ചികിത്സയിലും 21 പേര് തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സ്മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊതു ആശുപത്രികള്‍ക്ക് സമീപത്തുള്ള സ്കൂളുകളില്‍ പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങി. കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജനവാസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം കഴിയുന്നത് കോവിഡ് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ പ്രത്യേക താമസ സൗകര്യമൊരുക്കുന്നത്. നഴ്സായും ഡോക്ടര്മാരായും കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹു ഭൂരിപക്ഷവും പേരും മലയാളികളാണ്. ഇവരില്‍ പലരും കുടുംബത്തെ പിരിഞ്ഞു എത്ര നാള് മാറി താമസിക്കേണ്ടി വരുമെന്ന ആശങ്കയിലാണ്.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ് മഹബുള്ള എന്നിവിടങ്ങളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനയും ശക്തമാക്കി. കര്‍ഫ്യൂ പാസുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ പദ്ധതികളിലെയും കരാര്‍ കമ്പനികളിലെയും ജീവനക്കാര്‍ മുതലായവരെ മാത്രമേ പുറത്തേക്ക് സഞ്ചരിക്കാന്‍ അനുവദിച്ചത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് ആവശ്യപ്പെട്ടു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ ലഗേജും രേഖകളുമായി ക്യാമ്പില്‍ എത്തണം. യാത്രാചെലവും യാത്രാ ദിവസം വരെ താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇന്ത്യക്കാരുടെ രെജിസ്ട്രേഷന് ഏപ്രില്‍ 11 മുതല്‍ 15 വരെയാണ്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യ വ്യാപകമായി കര്‍ശന പരിശോധന നടത്തുന്നതിനും പിടിയിലാകുന്നവര്‍ക്ക് ശിക്ഷയും പിഴയും നല്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: