കൊച്ചി: മദ്രസ അധ്യാപകര്‍ക്ക് മാത്രമായി പൊതുഖജനാവില്‍ നിന്ന് ധനസഹായം ചെയ്യുന്ന നടപടി വിവേചനപരവും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതുമാണെന്ന് സനാതന ധര്‍മപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ച്ചല്‍ രാമചന്ദ്രന് നായര്‍ കുറ്റപ്പെടുത്തി.
ക്ഷേമനിധി അടയ്ക്കുന്നവര്‍ക്കാണ് തുക വിതരണം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. യാതൊരു ക്ഷേമനിധിയിലും ഉള്‍പ്പെടാതെ അസംഖ്യം നിര്‍ധന കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ദേവസ്വം ബോര്‍ഡ് ഒഴികെ പ്രൈവറ്റ് ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ ഉള്‍പ്പെടെയുള്ള ഇതര ജോലിക്കാര്‍, ട്യൂട്ടോറിയല്‍ അധ്യാപകര്‍, അസംഘടിത മേഖലയിലെ വിവിധ തൊഴില്‍ ചെയ്യുന്നവര്‍ ഇവര്‍ക്കൊന്നും നല്‍കാത്ത ആനുകൂല്യം ഒരു വിഭാഗത്തിനു മാത്രമായി നല്‍കുന്നത് മതപ്രീണനമാണ്.
തമിഴ്നാട് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതുപോലെ ഒരാശ്വാസം എന്ന നിലയില്‍ നീല, റോസ്, മഞ്ഞ കാര്‍ഡുടമകള്‍ക്ക് രണ്ടായിരം രൂപ വീതം ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്‍ച്ചല്‍ രാമചന്ദ്രന് നായര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: