ന്യൂദല്‍ഹി: കൊറോണയെ ചെറുക്കാനാവാതെ പല വികസിത രാജ്യങ്ങളും പകച്ചു നില്ക്കുമ്പോള് ഇന്ത്യ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പരമാവധി അനുസരിക്കുന്നതാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് ബാധ ജനുവരി ഏഴിന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഏല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ തങ്ങളുടെ ജോലി കൃത്യതയോടെ ആരംഭിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്വീകരിച്ച നടപടികള്‍
ജനുവരി 8: ആരോഗ്യ രംഗത്തെ വിദഗ്ധരുമായി ഇന്ത്യ ആദ്യ മിഷന് മീറ്റിങ് നടത്തി
ജനുവരി 17: ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും സ്ക്രീനിങ് ചെയ്യുവാന്‍ ആരംഭിച്ചു
ജനുവരി 25: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടങ്ങുന്ന സംഘം ഉന്നതതല അവലോകന യോഗങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചു
ജനുവരി 29: എന്‍95 മാസ്കുകളുടെയും പിപിഇയുടെയും കയറ്റുമതി നിരോധിച്ചു
ജനുവരി 30: പരിശോധനയ്ക്കായി ആറു ലാബുകള്‍ ആരംഭിച്ചു
ജനുവരി 31: ആറ് ക്വാറന്റൈന് സെന്ററുകള്‍ സ്ഥാപിച്ചു
ഫെബ്രുവരി 1: വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടി തുടങ്ങി.
ഫെബ്രുവരി 3: സാഹചര്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചു. ചൈനയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ഇതോടൊപ്പം ചൈനയിലേക്കുള്ള ഇ-വിസ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഫെബ്രുവരി 7: മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139,539 പേരെ പരിശോധിക്കുകയും 7,000 പേരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു.
ഫെബ്രുവരി 22: സിംഗപ്പൂരിലേക്ക് പോകുന്നവര്‍ക്ക് യാത്രാ നിര്‍ദേശങ്ങള്‍ നല്കി.
ഫെബ്രുവരി 24: വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളെ സ്ക്രീനിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ഫെബ്രുവരി 26: ദക്ഷിണ കൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.
മാര്‍ച്ച് 3: ആറ് കേസുകള്‍ സ്ഥിരീകരിച്ചതോടെ വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കാന്‍ ആരംഭിച്ചു.
മാര്‍ച്ച് 4: ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മാര്‍ച്ച് 7: നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. പുതിയ ക്വാറന്റൈന് നിര്‍ദേശങ്ങളും യാത്രാ വിലക്കുകളും ഏര്‍പ്പെടുത്തി.
മാര്‍ച്ച് 12: നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രധാനമന്ത്രി അടിയന്തിര നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിച്ചു. ശേഷം ഏപ്രില്‍ 15 വരെ എല്ലാ ജനങ്ങളുടെയും വിസ താല്‍ക്കാലികമായി റദ്ദാക്കി.
മാര്‍ച്ച്് 14: 52 ലാബുകള്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി പ്രവര്‍ത്തന സജ്ജമായി.
മാര്‍ച്ച് 18: 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്തി.
മാര്‍ച്ച് 19: 200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം രാജ്യത്ത്
ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 22 വരെ നിര്‍ത്തി വച്ചു. സാമ്പത്തിക മേഖലയ്ക്ക് വേണ്ടി ദൗത്യസംഘം രൂപീകരിച്ചു.
മാര്‍ച്ച് 21: 75 ജില്ലകളില്‍ ലോക്ഡൗണ്‍.
മാര്‍ച്ച് 22: എല്ലാ ട്രെയിന്‍, മെട്രോ, അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കി. രാജ്യത്ത് ആഴ്ചയില്‍ 50,000 പരിശോധനകള്‍ നടത്തുവാനുള്ള സംവിധാനം കാര്യക്ഷമമാക്കി.
മാര്‍ച്ച് 23: 500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി.
മാര്‍ച്ച് 24: പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപി
ച്ചു. ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുകയും ശ്വസന ഉപകരണങ്ങളുടെ കയറ്റുമതി നിര്‍ത്തുകയും ചെയ്തു.
മാര്‍ച്ച് 26: 650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഗരീബ് കല്യാണ്‍ സാമ്പത്തിക പാക്കേജ് പ്രകാരം രാജ്യത്തിന് 1.75 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു.
മാര്‍ച്ച് 27: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പ്രഖ്യാപിച്ച് ആര്‍ബിഐ നിരവധി ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: