തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് കൊറോണ പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. പൊതുവിപണിയില്‍ നിത്യോപയോഗസാധന വില തോന്നും പോലെയാണ്. അത് നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഇപ്പോള്‍ സപ്ലൈകോ വഴി നല്കുന്ന സാധനങ്ങളുടെയും വില വര്‍ധിപ്പിച്ച് സര്‍ക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. അരിക്കും ചെറുപയറിനും മുളകിനും പഞ്ചസാരയ്ക്കും അടക്കം വില കൂട്ടി. കുറുവ അരിക്ക് 5 രൂപയും ചെറുപയറിന് 10 രൂപയുമാണ് കൂട്ടിയത്. പഞ്ചസാരയ്ക്കും മുളകിനും വില കൂട്ടി.
നിയന്ത്രണങ്ങളെ തുടര്‍ന്ന് നിത്യവരുമാനക്കാരായ ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. ധൂര്‍ത്തു നടത്തി സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് വരുമാനമുണ്ടാക്കാന്‍ ജനങ്ങളുടെ മടിക്കുത്തിനു പിടിക്കുകയല്ല വേണ്ടതെന്ന് സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് കറന്‍സി നോട്ട് അച്ചടിപ്പിച്ചിറക്കണമെന്ന വിഡ്ഢിത്തരം പറഞ്ഞ ധനമന്ത്രിയാണിപ്പോള്‍ കേരളത്തിന്റെ ശാപം.
ധനകാര്യ മാനേജ്മെന്റില്‍ അമ്പേ പരാജയപ്പെട്ട തോമസ് ഐസക്കിനെ ആ സ്ഥാനത്തു നിന്ന് മാറ്റി കേരളത്തെ രക്ഷിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: