തിരുവനന്തപുരം: ഒരു ലക്ഷം കോടി റിസര്‍വ് ബാങ്കിനോട് പറഞ്ഞ് അച്ചടിച്ചാല്‍ പോരേ എന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ടത്തരത്തിന് വ്യാപകമായ പരിഹാസം നേരിട്ടപ്പോള്‍ ജാമ്യം എടുക്കാന്‍ വേണ്ടി മനോരമ അവതാരകന് അയ്യപ്പദാസ് രംഗത്ത് വന്നിതിനെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. അയ്യപ്പദാസ് മാന്യനായ മാധ്യമപ്രവര്‍ത്തകനാണ്. എന്നാല്‍ ഈയൊരു നീതി മാധ്യമ ചര്‍ച്ചകളിലെയോ പ്രസംഗങ്ങളിലേയോ ഒരു വാക്ക് എടുത്ത് പരിഹാസവും ആക്ഷേപവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അയ്യപ്പദാസോ മനോരമ അടക്കമുള്ള മാധ്യമങ്ങളോ ഇന്നോളം നല്‍കിയിട്ടില്ലെന്നു സന്ദീപ് വ്യക്തമാക്കി.
അഡ്വക്കറ്റ് പി.എസ്. ശ്രീധരന് പിള്ളക്കോ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യക്കോ ഈയൊരു ഭാഗ്യം കിട്ടിയില്ല. തോമസ് ഐസക് പറഞ്ഞ കാര്യം ഒരു കോണ്‍ഗ്രസ് നേതാവോ ബിജെപി നേതാവോ ആയിരുന്നു ചര്‍ച്ചയില്‍ പറഞ്ഞിരുന്നതെങ്കില്‍ ജാമ്യമെടുക്കാന്‍ അയ്യപ്പദാസ് വരുമായിരുന്നോ എന്നു സന്ദീപ് ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ഒരു ലക്ഷം കോടി റിസര്‍വ് ബാങ്കിനോട് പറഞ്ഞ് അച്ചടിച്ചാല്‍ പോരേ എന്ന ഐസക്ക് മണ്ടത്തരത്തിന് വ്യാപകമായ പരിഹാസം നേരിട്ടപ്പോള്‍ ജാമ്യം എടുക്കാന്‍ വേണ്ടി മനോരമ അവതാരകന് അയ്യപ്പദാസ് തന്നെ രംഗത്ത് വന്നിരിക്കുന്നു. അയ്യപ്പദാസ് മാന്യനായ മാധ്യമപ്രവര്‍ത്തകനാണ്. എന്നാല്‍ ഈയൊരു നീതി മാധ്യമ ചര്‍ച്ചകളിലെയോ പ്രസംഗങ്ങളിലേയോ ഒരു വാക്ക് എടുത്ത് പരിഹാസവും ആക്ഷേപവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അയ്യപ്പദാസോ മനോരമ അടക്കമുള്ള മാധ്യമങ്ങളോ ഇന്നോളം നല്‍കിയിട്ടില്ല.
അഡ്വക്കറ്റ് പി എസ് ശ്രീധരന് പിള്ളക്കോ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യക്കോ ഈയൊരു ഭാഗ്യം കിട്ടിയില്ല. തോമസ് ഐസക് പറഞ്ഞ കാര്യം ഒരു കോണ്‍ഗ്രസ് നേതാവോ ബിജെപി നേതാവോ ആയിരുന്നു ചര്‍ച്ചയില്‍ പറഞ്ഞിരുന്നതെങ്കില്‍ ജാമ്യമെടുക്കാന്‍ അയ്യപ്പദാസ് വരുമായിരുന്നോ? അങ്ങനെ പറയുന്നവരെ കോമഡി കഥാപാത്രങ്ങളാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ തന്നെ ഉണ്ടല്ലോ. ലോകത്ത് മറ്റൊരു ഭാഷയിലെയും വാര്‍ത്താ ചാനലുകള്‍ കാണിക്കാത്ത ആ വൃത്തികെട്ട ഏര്‍പ്പാട് മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് മാത്രമല്ലേ ഉള്ളൂ ? കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ ആയപ്പോള്‍ മനോരമയുടെ തലക്കെട്ടിലൂടെ പുറത്തുവന്നത് അതിനുള്ളിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയമായിരുന്നില്ലേ ? അതിന് വിശദീകരണം നല്കാന് അയ്യപ്പദാസോ മനോരമയോ ഇതുവരെ രംഗത്ത് വന്നിട്ടുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഒരു വാര്‍ത്തയെ സമീപിക്കേണ്ടത് എപ്രകാരമായിരിക്കരുത് എന്നുള്ളതിന് ക്ലാസിക് എക്സാമ്പിള്‍ ആണ് കുമ്മനം രാജശേഖരനെക്കുറിച്ച് നിങ്ങള്‍ നല്കിയ വാര്‍ത്തയിലെ പരിഹാസം.
എന്തായാലും ചര്‍ച്ച മുഴുവന്‍ കണ്ടാലും തോമസ് ഐസക് പറഞ്ഞത് മണ്ടത്തരമാണെന്ന് ഏതൊരു കൊച്ചു കുട്ടിക്കും ബോധ്യപ്പെടും. നോട്ട് അച്ചടിച്ച് വാങ്ങണം എന്ന് തന്നെയാണ് തോമസ് ഐസക് പറഞ്ഞത്. അതിനദ്ദേഹം അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിനെ ഒക്കെ കൂട്ട് പിടിച്ചു. ലോക വ്യാപാരം മുഴുവന്‍ ഡോളര്‍ കേന്ദ്രീകരിച്ച് നടക്കുന്നിടത്തോളം അമേരിക്കയ്ക്ക് അത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇന്ത്യയ്ക്കതിന് കഴിയില്ല. ഭീകരമായ പണപ്പെരുപ്പവും രൂപയുടെ മൂല്യശോഷണവും ആയിരിക്കും സംഭവിക്കുക. വെനസ്വേല അനുഭവം എന്തേ തോമസ് ഐസക് മിണ്ടാത്തത് ?
എന്നാല്‍ ഒരു സാഹചര്യത്തിലും നോട്ട് അച്ചടിക്കില്ല എന്നൊന്നുമില്ല. സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിട്ടാല്‍ , യുദ്ധമോ പ്രകൃതിദുരന്തമോ ഉണ്ടായി , അങ്ങനെ സംഭവിക്കാതിരിക്കട്ടെ, രാജ്യത്തിന്റെ സര്‍വ്വ അടിസ്ഥാനസൗകര്യ മേഖലകളിലും വന്‍ തകര്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ ഒരുപക്ഷേ നോട്ട് അച്ചടിക്കേണ്ടി വന്നേക്കും. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ യുദ്ധമോ പ്രകൃതിദുരന്തമോ സംഭവിക്കുന്നതുപോലെ സര്വ്വതോന്മുഖമായ നാശം ഒന്നും ഉണ്ടായിട്ടില്ല. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ നേരിടാന്‍ തക്ക കരുത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുണ്ട്. വിത്ത് എടുത്ത് തിന്നേണ്ട അവസ്ഥ ഇപ്പോഴില്ല.
നോട്ട് അച്ചടിച്ച് ഇറക്കുന്നതിലൂടെവിലക്കയറ്റം വന്നാല്‍ പരിഹരിക്കാന്‍ പെട്രോള്‍ വില കുറച്ചാല്‍ മതി എന്നാണ് ഐസക്ക് പറയുന്നത്. എന്നാല്‍ പിന്നെ പെട്രോള്‍ വിലവര്‍ദ്ധനവിലൂടെ കേരളത്തിന് ലഭിക്കുന്ന അധിക നികുതിയെങ്കിലും ഒഴിവാക്കി ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്ന വിലക്കയറ്റം ഒന്ന് പിടിച്ചു നിര്‍ത്താമോ മിസ്റ്റര്‍ തോമസ് ഐസക്? കുറച്ചുനാള്‍ മുമ്പ് റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പണം നല്കിയപ്പോള് അതിനെ എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ തോമസ് ഐസക് ഉണ്ടായിരുന്നല്ലോ. റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നേ എന്ന് പറഞ്ഞ് വലിയ ബഹളം ആയിരുന്നല്ലോ. ഇപ്പോള്‍ ഐസക്ക് പറയുന്നതുപോലെ നോട്ട് അച്ചടിച്ചു തരാന്‍ കേന്ദ്രസര്‍ക്കാര്‍ കല്പിച്ചാല് അത് ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമല്ലേ ? ഐസക്കിനോട് പറയാനുള്ളത് മഹേഷിന്റെ പ്രതികാരത്തിലെ പഞ്ചായത്ത് മെമ്പര്‍ അമേരിക്കക്കാരനോട് പറഞ്ഞതാണ്. എവിടെയെങ്കിലും ഒന്ന് ഉറച്ചു നില്ക്ക്.
ഈ കമ്മികളുടെ കുഴപ്പം ഇതാണ്. അവര്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളതിനാല്‍ രാജ്യത്തിന്റെ വിദേശ സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരിക്കലും നടക്കാത്ത, പ്രായോഗികമല്ലാത്ത വാചക കസര്‍ത്തുകള്‍ നടത്തും. ഡാമുകളിലെ മണല്‍ വിറ്റ് കോടികളുണ്ടാക്കാം എന്ന് സിദ്ധാന്തിച്ച തോമസ് ഐസക്ക് ഇതല്ല ഇതിലപ്പുറവും പറയും. ഞാന്‍ ഇന്നലെ ചോദിച്ചത് വീണ്ടും ചോദിക്കുന്നു. മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായിക്കോ സി പി ചന്ദ്രശേഖറോ ജയന്തി ഘോഷോ ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്ന് കൂടി മാധ്യമങ്ങള്‍ കാണിക്കണം. അതോടൊപ്പം തോമസ് ഐസക്കിനെ വിളിച്ച് ഒരു ഡിബേറ്റ് നടത്തൂ. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരെയോ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി പാനല്‍ ഉണ്ടാക്കൂ. എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ തോമസ് ഐസക് പറഞ്ഞത് മണ്ടത്തരമാണോ അല്ലയോ എന്ന്. അല്ലാതെ അയ്യപ്പദാസ് മാര്‍ക്കിടാന്‍ നില്‍ക്കണ്ട.
ഈ ബഹളത്തിനിടയില്‍ ഇന്നലെ തോമസ് ഐസക് മറ്റൊരു പണി ഒപ്പിച്ചിട്ടുണ്ട്. 8.96 ശതമാനമെന്ന ഭീമമായ പലിശക്ക് 15 വര്‍ഷക്കാലത്തേക്ക് , 1887 കോടിയുടെ റിസര്‍ബാങ്ക് ബോണ്ട് വഴി കടമെടുത്തിട്ടുണ്ട്. നമ്മളെക്കാള്‍ കൂടുതല്‍ കോവിഡ് ഭീഷണി നേരിടുന്ന മഹാരാഷ്ട്രയും കര്‍ണ്ണാടകയുമൊക്കെ ഇതിലും കുറഞ്ഞ പലിശയാണ് കൊടുക്കുന്നത്. നേരത്തെ മസാലബോണ്ട് വഴി ഒമ്പതേ മുക്കാല്‍ ശതമാനത്തിന് പണം വാങ്ങി സ്വകാര്യ ബാങ്കില്‍ 7 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് ‘ഭീമമായ ലാഭം’ ഉണ്ടാക്കിയതാണ് തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റ് മികവ്. എന്തായാലും തോമസ് ഐസക് പറഞ്ഞതിനോട് മുഖ്യമന്ത്രി പിണറായി വിജയന് യോജിപ്പുണ്ടോ എന്നറിയണം. തോമസ് ഐസക്കിന്റെ വിടുവായത്തത്തോട് മുഖ്യമന്ത്രി പിണറായി വിജയന് അശേഷം യോജിപ്പില്ലെന്നാണ് സഖാക്കള്‍ തന്നെ അടക്കം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: