ന്യൂദല്‍ഹി: കൊറോണ നിയന്ത്രണ വിധേയമായതിനുശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തിയാല്‍ മതിയെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നറും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമംഗവുമായ ഹര്ഭജന് സിങ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഈമാസം പതിനഞ്ചുവരെ നീട്ടിവച്ചിരിക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനുശേഷം ഐപിഎല്‍ നടത്തിയാല്‍ മതി. കാരണം ഒട്ടേറെപ്പേരുടെ ജീവിതമാര്‍ഗമാണ് ഐപിഎല്‍. കാണികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പക്ഷെ കാണികളെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാലും അത് പ്രശ്നമല്ല. കാണികളില്ലാത്ത സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ടിവിയിലൂടെ ആരാധകര്‍ക്ക്് കളി കാണാന്‍ അവസരമുണ്ടാകണമെന്ന് ഹര്ഭജന് ആവശ്യപ്പെട്ടു. കളിക്കാരുടെയും കാണികളുടെയും സുരക്ഷയാണ് പ്രധാനം. അതിനാല്‍ വൈറസ് നിയമം പാലിച്ച് മാത്രമേ ഐപിഎല്‍ മത്സരങ്ങള്‍ നടത്താവൂയെന്നും ഹര്ഭജന് പറഞ്ഞു.
കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ ഈ മാസം പതിനഞ്ചുവരെയാണ് നീട്ടിയിരിക്കുന്നത്്. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ പതിനഞ്ചിനുശേഷവും ആരംഭിക്കാന്‍ സാധ്യത കുറവാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: