പാലക്കാട്: നിസാമുദീന്‍ യാത്ര മറച്ചുവച്ച ഉമ്മക്കും മകനുമെതിരെ ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു. നിസാമുദീനില്‍ പോയി മടങ്ങി വന്ന ശേഷം യാത്രാവിവരം ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും മറച്ചുവെച്ചതിന് കുലുക്കല്ലൂര്‍ സ്വദേശികളായ ഉമ്മക്കും മകനുമെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 9ന് നിസാമുദീനിലേക്ക് പോയ ഇവര്‍ 11 ന് അവിടെ എത്തി. 13ന് തിരിച്ച് 15ന് നാട്ടില്‍ എത്തി. ഇതിനു ശേഷം 21, 25 തീയതികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടില്‍ പോയിരുന്നെങ്കിലും നിസാമുദീനില്‍ പോയ കാര്യം മറച്ചുവയ്ക്കുകയായിരുന്നു.
ഏപ്രില്‍ ഒന്നിന് ഇവര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നം അറിയാനായി കുലുക്കല്ലൂരിലെ ബാങ്ക് ശാഖയില്‍ എത്തിയപ്പോഴാണ് മാര്‍ച്ച് 13ന് നിസാമുദീനില്‍ നിന്നും പണം പിന്‍വലിച്ചതായി ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് വിവരം ആരോഗ്യ വകുപ്പധികൃതരെ അറിയിച്ചു.
പഞ്ചായത്തംഗവും ആരോഗ്യ പ്രവര്‍ത്തകരും, വീട്ടിലെത്തി അന്വേഷിച്ചെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി.
ക്വാറന്റൈന് ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. നിസാമുദീനില്‍ നിന്നും വന്ന ശേഷം ഇവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് വിവരംശേഖരിച്ചു വരികയാണ്. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ഇരുവരുടേയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: