ടോക്കിയോ: കൊറോണ വ്യപനം രൂക്ഷമാകുമെന്ന ഭയത്തില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യപിച്ച് ജപ്പാന്. പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് വിവരം അറിയിച്ചത്. തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെ ഏഴു മേഖലകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരിക്കുന്നത്. ഒസാക്കാ, ചിബ, കനഗാവ, സൈതാമ, ഹ്യോഗോ, ഫുക്കൗക എന്നിവയാണ് മറ്റു പ്രദേശങ്ങള്‍. ഇന്ന് അര്‍ത്ഥരാത്രിയോടെ അടിയന്തരാവസ്ഥ നിലവില്‍ വരും.
കൊവിഡ് പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രഖ്യപിച്ചു. നിലവില്‍ 80 മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,817 കൊറോണ ബാധാ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ ജപ്പാനില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു എങ്കിലും ജനം അത് മുഖവിലയ്ക്കെടുത്തില്ല. തുടര്‍ന്ന് സാഹചര്യം വഷളാകുമെന്ന അവസ്ഥയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: