കൊച്ചി: എറണാകുളത്ത് ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കൊവിഡില്ല. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ച 65കാരന്റെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇന്നലെയാണ് ഇരുമ്ബനം സ്വദേശിയായ മുരളീധരന് ഹൃദയാഘാതം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം ഇന്നലെ ലഭ്യമായിരുന്നില്ല. അതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഹോട്ട് സ്പോട്ട് ജില്ലകളുടെ പട്ടികയിലുള്ള എറണാകുളത്ത് നിലവിൽ 18 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുൾപ്പടെ 25 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഏഴ് പേർ രോഗം ഭേദമയതിനെ തുടർന്ന് ആശുപത്രി വിട്ടു. പുതിയതായി 42 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിലും, ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 707 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: