തിരുവനന്തപുരം: വിദേശങ്ങളില്‍ കൊറോണ ബാധിച്ച് കൂടുതല്‍ മലയാളികള്‍ മരിക്കുന്നത് സംസ്ഥാനത്ത് ആശങ്കയുയര്‍ത്തുന്നു. ലഭ്യമായ വിവരം അനുസരിച്ച് പതിനെട്ട് പേരാണ് ഇതിനകം മരിച്ചത്. ഇതില്‍ 18 പേര് വിദേശ രാജ്യങ്ങളിലും ഒരാള്‍ മുംബൈയിലുമാണ്.
ആറു മലയാളികളാണ് അമേരിക്കയില്‍ ഇതിനകം മരിച്ചത്. ലണ്ടനില്‍ നാലും, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ മൂന്നും അയര്‍ലന്‍ഡില്‍ ഒരാളും മരിച്ചു.
അമേരിക്കയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭ്യമാക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സ്വദേശത്തേക്ക് മടങ്ങാനും ആര്‍ക്കും കഴിയുന്നില്ല.
ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന സൗദിയില്‍ രോഗ ബാധിതരുടെ കണക്ക് പൂര്‍ണമായും പുറത്ത് വിടുന്നില്ലെന്നാണ് വിവരം. കോവിഡ് വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളിലുള്ളവരെ ചികിത്സിക്കുന്ന ആശുപത്രികളെ സംബന്ധിച്ചും വ്യക്തമായ വിവരം നല്‍കുന്നില്ല.
രാജ്യങ്ങളില്‍ ഷട്ട്ഡൗണും കര്‍ഫ്യൂവും നിലനില്‍ക്കുന്നതിനാല്‍ മലയാളി സംഘടനകള്‍ക്കും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സര്‍ക്കാരിന് ആകുന്നില്ല. 22 രാജ്യങ്ങളിലെ മലയാളി സംഘടനകളിലെ ഭാരവാഹികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിച്ചിരുന്നു. അവര്‍ സഹായിക്കാന്‍ തയ്യാറാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. അടിയന്തരമായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രതിവിധി കണ്ടെത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: