ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 704 കേസുകള്‍ കൂടിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തിന്റെ രണ്ടും മൂന്നും സ്റ്റേജുകള്ക്കിടയിലാണ് രാജ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച 1,445 പേര് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 25,000 തബ്ലീഗ് പ്രവര്‍ത്തകരെ കണ്ടെത്തി ക്വാറന്റൈന് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവര്‍ താമസിച്ചെന്ന് കണ്ടെത്തിയ അഞ്ച് ഹരിയാനാ ഗ്രാമങ്ങള്‍ പൂര്‍ണമായും അടച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കൂടി മരിച്ചു. ഇതോടെ മരണം 111 ആയി. ഇത്രയും പേര് ഒരു ദിവസം മരിക്കുന്നത് ആദ്യമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരില്‍ 76 ശതമാനം പേരും പുരുഷന്മാരും 24 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 63 ശതമാനം പേരും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ അറിയിച്ചു. അഞ്ചുലക്ഷം പരിശോധനാ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും രണ്ടര ലക്ഷം കിറ്റുകള്‍ ഏപ്രില്‍ 8ന് ലഭിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.
ദല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 523 ആയിട്ടുണ്ട്. 330 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ ഇരുപത് കേസുകളില്‍ പത്തും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ കൊറോണ ബാധിതരായ 305 പേരില്‍ 159 പേരും തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: