ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ന്‍ പാറ്റേഴ്സണ്‍ ടീമുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നെന്നും കോള്‍പാക്ക് സാധ്യതകള്‍ തേടുന്നതായും റിപ്പോര്‍ട്ട്. പാറ്റേഴ്സണ്‍ ഈ സീസണ് മുതല്‍ ഇംഗ്ലണ്ട് ടീമിന് വേണ്ടി കളിക്കാന്‍ ഉദ്ദേശിക്കുന്നതായും സൂചനയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ യൂണ്യനില്‍ നിന്ന് യുകെ പുറത്താകുന്നതോടെ കോള്‍പാക്ക് കരാര്‍ അസാധുവാകും. ഇതോടെ 31 കാരനായ ക്രിക്കറ്റ് താരം ഇംഗ്ലണ്ടില്‍ വിദേശ പ്രൊഫഷണലായി കളിക്കുമെന്നാണ് അറിയുന്നത്.
മാര്‍ച്ച് 23 ന് നിശ്ചയിച്ചിരുന്ന നോട്ടിംഗ്ഹാംഷെയറുമായുള്ള പാറ്റേഴ്സന്റെ കോള്‍പാക് കരാര്‍(ഇംഗ്ലീഷുകാരല്ലാത്ത കളിക്കാര്‍ക്ക് കൗണ്ടി ലീഗില്‍ കളിക്കാനും സാധിക്കുമെങ്കില്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിക്കാനും വഴിയൊരുക്കുന്ന കരാര്‍) കൊവിഡ് മൂലം നീട്ടിയിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) മെയ് 28 വരെ പ്രൊഫഷണല്‍ ക്രിക്കറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. യുകെയില്‍ ക്രിക്കറ്റ് സീസണ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ പ്രാദേശിക ആഭ്യന്തര ഫ്രാഞ്ചൈസിയായ കോബ്രാസുമായി പാറ്റേഴ്സണ്‍ കരാര്‍ പുതുക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: