ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ രാജ്യം ഒത്തൊരുമയോടെ പെരുതുമ്പോള്‍ വ്യാജപ്രചരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. കൊറോണയില്‍ ജനങ്ങള്‍ക്ക് കൈതാങ്ങാകാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫണ്ട് ശേഖരണമായ ‘പിഎം കെയേഴ്സ്’ സുതാര്യമില്ലെന്നാണ് പിബിയുടെ പുതിയ കണ്ടുപിടുത്തം. അതിനാല്‍ ആരും ഈ ഫണ്ട് ശേഖരണത്തിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണമാണ് സിപിഎം നടത്തുന്നത്. രാജ്യം ഒറ്റെക്കെട്ടായി കൊറോണയെ നേരിടുമ്പോല്‍ പിന്നില്‍ നിന്നുകുത്തുന്ന സമീപനമാണ് സിപിഎം നടത്തുന്നത്.
പിഎം കെയേഴ്സില്‍ സിപിഎമ്മിന്റെ പ്രതിനിധികളില്ലെന്നും പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും മാത്രമാണ് ഫണ്ട് നിയന്ത്രിക്കുന്നത്. അതിനാല്‍ സുതാര്യത തീരെയില്ല. പ്രധാനമന്ത്രിയുടെ വെബ് പേജ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രൊഫഷണലുകളുടെയും സൈനിക-അര്‍ധസൈനികരുടെയും ഒരു ദിവസത്തെ ശമ്പളവും ആവശ്യപ്പെടുന്നുണ്ട്.
ഈ ഫണ്ടിലേക്ക് സംഭാവന നല്കിയതുകൊണ്ടുമാത്രം കോര്‍പറേറ്റുകള്‍ സാമൂഹ്യബാധ്യത നിറവേറ്റിയതായി കരുതുമെന്ന ന്യായീകരണവും പിബി ഉയര്‍ത്തുന്നുണ്ട്. ‘പിഎം കെയേഴ്സ്’ ഫണ്ടു വഴി ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റി സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കണം. പുതിയ ഫണ്ടിന് ‘ഇന്ത്യ കെയേഴ്സ്എന്ന പേര് നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ രാജ്യം പ്രതിസന്ധിയില്‍ നില്ക്കുമ്പോള് പിന്നില്‍ നിന്ന് കുത്തുന്ന സമീപനത്തിനെതിരെ മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: