ഡെറാഡൂണ്‍: രാജ്യത്ത് കൊറോണ(കൊവിഡ് 19) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തബ്ലീഗ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്.
അടുത്തിടെ ഏതെങ്കിലും സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ താമസിക്കുകയും ചെയ്യുന്ന തബ്ലീഗ് അംഗങ്ങള്‍ ഏപ്രില്‍ ആറിനകം അധികാരികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ ദുരന്തനിവാരണ നിയമത്തിന് പുറമെ കൊലപാതക ശ്രമത്തിനും കേസെടുക്കുമെന്നാണ് ഡിജിപി അനില്‍ കെ. രതൂരി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാര്‍ കാരണം ഗ്രാമത്തിലോ പ്രദേശത്തോ ആരെങ്കിലും മരിക്കാനിടയായാല്‍ കൊലപാതകക്കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കുമെന്നും രതൂരി വ്യക്തമാക്കി. അടുത്തിടെ നിസാമുദ്ദീന്‍ സന്ദര്‍ശനത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് മടങ്ങിയെത്തിയ എല്ലാ തബ്ലീഗ് അംഗങ്ങളെയും കണ്ടെത്താന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി രതൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: