ന്യൂദല്‍ഹി: രാഷ്ട്രീയം മറന്ന് കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായും മുന്‍ രാഷ്ട്രപതിമാരുമായും മോദി ഫോണില്‍ ആശയവിനിമയം നടത്തി. കൊറോണയെ നേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളെ രാഷ്ട്രീയ പ്രേരിതമായി ചില പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടി.
മുന്‍ രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്മോഹന് സിങ്, ദേവ ഗൗഡ, എസ്പി നേതാക്കളായ മുലായം സിങ് യാദവ്, മകന് അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, ബിജെഡിയുടെ നവീന്‍ പട്നായിക്്, ഡിഎംകെയുടെ എം.കെ. സ്റ്റാലിന്, ടിആര്‍എസിന്റെ ചന്ദ്രശേഖര റാവു തുടങ്ങിയവരുമായാണ് മോദി സംസാരിച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം ഇവരുമായി പങ്കുവെച്ചു.
ലോക്ഡൗണ്‍ സംബന്ധിച്ചുള്‍പ്പെടെ നിര്‍ദേശങ്ങള്‍ തേടി. രാജ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ പകുതി കടന്നപ്പോഴാണ് ഇടത് പാര്‍ട്ടികളുടെ നേതാക്കള്‍ ഒഴികെയുള്ളവരുമായി മോദി ആശയവിനിമയം നടത്തിയത്. ബുധനാഴ്ച രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. രാജ്യസഭയിലും ലോക്സഭയിലും അഞ്ച് എംപിമാരെങ്കിലുമുള്ള പാര്‍ട്ടികളെയാണ് ക്ഷണിച്ചിട്ടുള്ളത്. ഒരുമിച്ചുള്ള പ്രതിരോധം വേണമെന്ന് നേരത്തെ നിരവധി തവണ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: