പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുപ്പതോളം സാംബവ സമുദായാംഗങ്ങള്‍ മുഴുപട്ടിണിയില്‍. നൊച്ചാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് കൈതക്കല്‍ പുറ്റാട്ട് പരേതനായ ഒതയോത്ത് ശേഖരന്റെ വീട്ടില്‍ കഴിയുന്നവര്‍ക്കാണ് ഈ ദുര്‍ഗതി.
കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഒതയോത്ത് ശേഖരന് മരിക്കുന്നത്. അരിക്കുളം, മേപ്പയ്യൂര്‍, അഞ്ചാംപീടിക, പേരാമ്പ്ര, തൊട്ടില്‍പ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ബന്ധുക്കള്‍ സമുദായാചാരപ്രകാരം ഇവിടെ നാല്പത്തിയൊന്ന് ദിവസം താമസിച്ച് തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് കൊറോണ വൈറസ്ബാധ രൂക്ഷമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും. ഇതോടെ ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതായി.
എവിടെനിന്നെങ്കിലും ലഭിക്കുന്ന ചക്ക കൊണ്ടുവന്ന് പുഴുങ്ങി കഴിക്കുന്നത് കൊണ്ടാണ് ഇവരുടെ ജിവന് നിലനില്‍ക്കുന്നത്. അഞ്ഞൂറ് ഗ്രാം അരി കൊണ്ട് കഞ്ഞിവെച്ച് കുടിച്ച് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇനിയും അധികാരികള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കുമെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ചക്കയടക്കമുള്ള ഭക്ഷണസാധനങ്ങളും തീര്‍ന്നിരിക്കുകയാണ്. വാര്ഡ്മെമ്പര് മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ ഉള്‍പ്പെടെയുള്ള അധികാരികളെ വിവരമറിയിച്ചിട്ടും ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് ഇവരുടെ പരാതി.
ഇത്രയധികം ആളുകള്‍ ഈ സാഹചര്യത്തില്‍ ഒന്നിച്ച് കഴിയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പോ പോലീസോ ഇവര്‍ക്ക് യാതൊരുവിധ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. മരണം നടന്ന സമയത്ത് നാട്ടുകാര്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വകുപ്പ് അധികൃതര്‍, പോലീസ് എന്നവര്‍ക്കൊപ്പം അവിടം സന്ദര്‍ശിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്കുന്ന പരിഗണനയൊന്നും ഇല്ലെങ്കിലും അല്പം മനുഷ്യത്വമെങ്കിലും നാട്ടുകാരനായ മന്ത്രി ഇവരോട് കാണിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് അഭിപ്രായപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ ബിജെപി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അത്യാവശ്യത്തിനുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഈ കുടുംബത്തിന് കൈമാറിയതായും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: