കോഴിക്കോട്: കരിനിഴല്‍ വീഴാറായി, ഏതു സമയവും എവിടെയും ആ രൂപമെത്താം. മനുഷ്യനാണോ മറ്റേതെങ്കിലും ജീവിയാണോ എന്നറിയില്ല. എന്നാലും മനുഷ്യസാദൃശ്യമുള്ള രൂപം തന്നെയാണത്. സന്ധ്യ കഴിഞ്ഞാല്‍ നാട്ടുകാര്‍ മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.
ബേപ്പൂര്‍, മാത്തോട്ടം, നടുവട്ടം, മാറാട്, കുണ്ടായിത്തോട്, ആര്.എം. ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അജ്ഞാതന്റെ പരാക്രമം ഏറ്റവും കൂടുതലായുള്ളത്. ഇതുവരെ ആരെയും പ്രത്യക്ഷത്തില്‍ ഉപദ്രവിച്ചിട്ടില്ല. എന്നാലും രൂപം കണ്ട് ബോധം പോയവര്‍ നിരവധിയാണ്. ഇന്നലെയും മാധവേട്ടന്റെ വീടിന്റെ മുകളില്‍ ആ രൂപത്തെ കണ്ടു. എന്നാല്‍ ഞൊടിയിടയില്‍ അടുത്ത വീടിന്റെ ടെറസിലേക്ക് ചാടി അപ്രത്യക്ഷമായി. അസാമാന്യ വേഗതയുണ്ടതിന്.
അതേ നാട്ടുകാര്‍ക്കും പോലീസിനും പിടിതരാതെ ഇന്നും അജ്ഞാതനായി തുടരുകയാണത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; കഴിഞ്ഞ മൂന്ന് മാസത്തോളമായി ബേപ്പൂരിലും പരിസരപ്രദേശങ്ങളിലുമായി തുടരുന്ന അജ്ഞാതന്റെ പരാക്രമത്തില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പോലീസിനും നാട്ടുകാര്‍ക്കും.
മാറാട്, ബേപ്പൂര്‍, ഫറോക്ക്, പന്നിയങ്കര പോലീസ് സ്റ്റേഷന് പരിധികളിലാണ് രാത്രികാലങ്ങളില്‍ ജനലിലൂടെ സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുക, വീടുകളുടെ കതകിലും ജനലുകളിലും അടിക്കുക, ഷീറ്റിട്ട മേല്‍ക്കൂരയില്‍ കയറി ചാടിക്കളിച്ച് വന്‍ ശബ്ദമുണ്ടാക്കുക, വീടിന് നേരെ കല്ലെറിയുക തുടങ്ങിയ പരാക്രമങ്ങളാണ് അജ്ഞാതന്‍ നടത്തുന്നത്.
വിജിത്ത് കക്കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: