കൊച്ചി: കൊറോണക്കെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കലിനോട് അനുബന്ധിച്ചുള്ള പരിപാടിയെന്ന രീതിയില്‍ ഏഷ്യാനെറ്റും സോഷ്യല്‍ മീഡിയയും പ്രചരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിന് രണ്ടു വര്‍ഷത്തെ പഴക്കം. സംഭവം പുലിവാലായതോടെ തെറ്റ് തിരുത്തി ഏഷ്യാനെറ്റ് തടി ഊരുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റില്‍ നല്കിയ വാര്‍ത്തയിലാണ് മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഐക്യദീപം തെളിയിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയിലാണ് തെറ്റായ ചിത്രം ഉപയോഗിച്ചത്. രണ്ട് വര്‍ഷം മുമ്പുള്ള ചിത്രമാണ് വാര്‍ത്തക്കായി ഏഷ്യാനെറ്റ് ഉപയെഗിച്ചത്.
2018-ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും കുടുംബവും ഓദ്യോഗിക വസതിയില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് തെറ്റായി പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: