ലിസ്ബന്: ഈ വര്‍ഷാവസാനത്തോടെ ക്രിസ്റ്റിയനോ റൊണാള്‍ഡോ, കരിയറിലെ വരുമാനത്തില്‍ ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 6925 കോടി രൂപ) നേടുന്ന ആദ്യ ഫുട്ബോള്‍ താരമാകുമെന്ന്് ഫോര്‍ബസ് മാഗസീന്. ഒരു ബില്യന്‍ വരുമാനം നേടുന്ന ലോകത്തെ മൂന്നാമത്തെ കായിക താരമെന്ന റെക്കോഡും റൊണോയ്ക്ക് സ്വന്തമാകും.
യുവന്റസ് താരമായ റൊണോള്‍ഡോ കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിഫലം നാല് മില്യണ്‍ യൂറോ (ഏകദേശം 84 കോടി) കുറവു വരുത്തിയെങ്കിലും ഏറെ താമസിയാതെ അദ്ദേഹത്തിന്റെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് ഫോര്‍ബസ് വെളിപ്പെടുത്തി.
പോര്‍ച്ചുഗീസ് ക്യാപ്റ്റനായ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ വര്‍ഷം 109 മില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു. ഈ വര്‍ഷം യുവന്റസില്‍ നിന്നുള്ള വരുമാനം മുപ്പത് ശതമാനം കുറയും. എന്നിരുന്നാലും അദ്ദേഹത്തിന് ഈ വര്‍ഷം 46 മില്യണ്‍ ഡോളര്‍ വരുമാനമായി കിട്ടും. സ്പോണ്‍സര്‍ഷിപ്പ് പ്രതിഫലവും കൂടി ചേരുമ്പോള്‍ ഈ വര്‍ഷവസാനം നൂറ് മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകും. ഇതോടെ പതിനെട്ട് വര്‍ഷത്തെ കരിയറില്‍ റൊണാള്‍ഡോയുടെ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടക്കും. 2002ലാണ് റൊണാള്‍ഡോ പ്രൊഫഷണല്‍ ഫുട്ബോളറായി അരങ്ങേറ്റം കുറിച്ചത്.
മുപ്പത്തിയഞ്ചുകാരനായ റൊണാള്‍ഡോ നിലവില്‍ അദ്ദേഹത്തിന്റെ ഹോം ടൗണായ മെഡീറയിലാണ്്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റൊണാള്‍ഡോ ഇറ്റലിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. യുവന്റസില്‍ റൊണാള്‍ഡോയുടെ സഹതാരങ്ങളായ പൗലോ ഡിബാല, ഡാനിലി റുഗാനി, ബ്ലെയ്സി മറ്റിയൂഡി എന്നിവര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: