വൈക്കം: വൈക്കം സബ് ട്രഷറിയിലെ വനിത ജീവനക്കാരിയുടെ വാഹനത്തിന് അള്ള് വെച്ച സിപിഎം യൂണിയന് നേതാവ് കുടുങ്ങി. കഴിഞ്ഞ ദിവസം ട്രഷറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക പോകാന്‍ വാഹനത്തിനടുത്തെത്തിയ വനിതാ ജീവനക്കാരി കണ്ടത് തന്റെ വാഹനത്തിന്റെ ടയറില്‍ പലകയില്‍ ആണിതറച്ച് ടയര്‍ പഞ്ചറാക്കിയ നിലയിലായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകരെ വനിതാ ജീവനക്കാരി വിവരമറിയിച്ചു.
യൂണിയന് നേതാവായ ജീവനക്കാരന് സംഭവം പോലീസില്‍ അറിയിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.വനിത ജീവനക്കാരിയും സഹപ്രവര്‍ത്തകരും യൂണിയന് നേതാവും പോലീസില്‍ പരാതി നല്കി. കോവിഡ് 19ന്റെ ജോലി തിരക്കിലും സമയം കണ്ടെത്തി അനേഷണം നടത്തിയ പോലീസ് സിസിടിവി യുടെ സഹായത്തോടെ പ്രതിയെ കണ്ടു പിടിച്ചപ്പോള്‍ ഞെട്ടിയത് ട്രഷറി ജീവനക്കാര്‍.
സഹപ്രവര്‍ത്തകനും സിപിഎം യൂണിയന് നേതാവുമാണ് അള്ള് വെയ്ക്കുന്ന ദൃശ്യത്തില്‍. അതോടെ അതെ യൂണിനില്‍ അംഗമായ വനിതാ ജീവനക്കാരി പ്രതിയോട് ക്ഷമിച്ചു. അങ്ങനെ പ്രശ്നം ഒത്തുതീര്‍ത്തു. രാപക്കലില്ലാതെ കോവിഡ് ജോലി ചെയ്തു തളര്‍ന്ന പോലീസിന്റെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും സമയം കളഞ്ഞതിനും യുണിയന്‍ നേതാവിന് സ്റ്റേഷനില്‍ തെറിയുടെ അഭിഷേകമായിരുന്നു. ജീവനക്കാരി പരാതി നല്കാതിരുന്നതിനാല് പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: