ബെംഗളൂരു: ലോക്ഡൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് മാഗിയും കോഴിമുട്ടയും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാധനങ്ങള്‍ കണ്മുന്നില്.
ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാഗിയും കോഴിമുട്ടയും അവരുടെ ഫഌറ്റിലെത്തി.
ഉത്തരേന്ത്യയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സൗമ്യ സിങ് ആണ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത്. മംഗളൂരുവിലെ വനിത ഹോസ്റ്റലിലാണ് സൗമ്യയും മറ്റു മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക അര്‍ബന്‍ ഡെലപ്മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാകേഷ് സിങ് ഇക്കാര്യം ദക്ഷിണ കന്നടയുടെ കൊറോണ വാര് റൂമിന്റെ ചുമതലയുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംപിയുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പരില്‍ വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് ശേഖരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട ആറ് പാക്കറ്റ് മാഗിയും 12 കോഴിമുട്ടയും ഹോസ്റ്റലില്‍ എത്തിച്ചു.
ബെംഗളൂരു: ലോക്ഡൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് മാഗിയും കോഴിമുട്ടയും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാധനങ്ങള്‍ കണ്മുന്നില്.ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാഗിയും കോഴിമുട്ടയും അവരുടെ ഫഌറ്റിലെത്തി.
ഉത്തരേന്ത്യയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സൗമ്യ സിങ് ആണ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത്. മംഗളൂരുവിലെ വനിത ഹോസ്റ്റലിലാണ് സൗമ്യയും മറ്റു മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക അര്‍ബന്‍ ഡെലപ്മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാകേഷ് സിങ് ഇക്കാര്യം ദക്ഷിണ കന്നടയുടെ കൊറോണ വാര് റൂമിന്റെ ചുമതലയുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംപിയുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പരില്‍ വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് ശേഖരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട ആറ് പാക്കറ്റ് മാഗിയും 12 കോഴിമുട്ടയും ഹോസ്റ്റലില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: