വാഷിങ്ടണ്‍: മഹാമാരിയെക്കുറിച്ച് ചൈന മൂടിവയ്ക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി സിഐഎ. കൊറോണയുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകളെല്ലാം വ്യാജമാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അന്വേഷണം.
വൈറസ് എത്രമാത്രം വിനാശകാരിയാണെന്ന് ചൈനയ്ക്ക് മനസിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി ആദ്യം തന്നെ വൈറ്റ്ഹൗസ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീജിങ്ങില്‍ നിന്ന് വരുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങളാണ് ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ജനുവരി മുതല്‍ ചൈനയില്‍ നിന്നുള്ള കണക്കുകളെ സംശയത്തോടെയാണ് സിഐഎ നോക്കിക്കാണുന്നത്. എത്ര പേര് മരിച്ചെന്നോ എത്രപേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നുള്ള കാര്യത്തിലോ ചൈനീസ് വൃത്തങ്ങള്‍ക്കു പോലും വ്യക്തമായ ധാരണയല്ലെന്നാണ് സിഐഎ വ്യക്തമാക്കുന്നത്.
വുഹാന്‍ ഭരണകൂടവും കള്ളക്കണക്കുകളാണ് പറയുന്നത്. വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും കൃത്യ വിവരങ്ങള്‍ ലോകത്തെ ഞെട്ടിക്കുന്നതാണ്. അവ പുറത്ത് വന്നാല്‍ ലോകത്ത് ചൈനയ്ക്കുള്ള സ്ഥാനം നഷ്ടമാകുമെന്നും സിഐഎ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: