ബെംഗളൂരു: ലോക്ഡൗണ്‍ നിയമം ലംഘിച്ച് മുസ്ലിംപള്ളിയില് കൂട്ട നമസ്ക്കാരം നടത്താന്‍ എത്തിയവരെ തടഞ്ഞ പോലീസുകാരെ നേരെ സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചു. അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഹുബ്ബള്ളിയില്‍ മന്തുര്റോഡിലെ അരളിക്കാട്ടി ഓണിയിലെ മുസ്ലീം പള്ളിയിലായിരുന്നു സംഭവം.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം.കെ. കാലെ, കോണ്‍സ്റ്റബിള്‍മാരായ എസ്.എച്ച.് പോലീസ്ഗൗഡര്, വൈ.ബി. മൊറാബ്, എം.ബി. ബസന്നവര്, പി.എസ്. ബച്ചഗോണ്ടി എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. സ്ത്രീകളടക്കമുള്ള അമ്പതോളം പേരാണ് പോലീസുകാരെ ആക്രമിച്ചത്. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ശിവമൊഗയില്‍ നിരോധനം ലംഘിച്ച് കൂട്ട നമസ്ക്കാരത്തിനെത്തിയ 70 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കേസവിനകട്ടെയിലെ പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നൂറോളം പേര് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. പോലീസ് സ്ഥലത്തെത്തിയതോടെ ചിലര്‍ മടങ്ങി. കസ്റ്റഡിയിലെടുത്തവരില്‍ ഏഴുപേര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബല്ലാരി ജില്ലയിലെ ഹഗരിബോമ്മനഹള്ളിയില് കൂട്ടനമസ്ക്കാരത്തിനെത്തിയ 21 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ രോഗലക്ഷണമുള്ളവരെ ഗ്രാമത്തിലെ ഒരു സ്കൂള്‍ കെട്ടിടത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: