വീട്ടിലുണ്ടാക്കിയ മുഖാവരണം ധരിക്കുക
ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടിലുണ്ടാക്കിയ മുഖാവരണങ്ങള്‍ ധരിക്കാനാണ് പ്രധാനനിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ വീട്ടിലുണ്ടാക്കിയ മുഖാവരണം കൊണ്ട് മൂക്കും വായും മൂടണം.
സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണമായും പാലിക്കണം
വ്യക്തിശുചിത്വം പാലിക്കണം. ഇതിന് വീട്ടിലുണ്ടാക്കിയ മുഖാവരണമാണ് മെച്ചം. അതിനാല്‍ രോഗമില്ലാത്തവര്‍, വീട്ടിലുണ്ടാക്കിയ, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന മുഖാവരണം അണിയുക. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഇവ ധരിക്കാന്‍ പാടില്ല.
നിര്‍ദിഷ്ട മുഖാവരണം തന്നെ ധരിക്കണം.
രണ്ടു സെറ്റ് മുഖാവരണം തുന്നുക. അവ കഴുകി മാറിമാറി ഉപയോഗിക്കാം. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ചുവേണം കഴുകാന്‍. ഇവ വലിച്ചെറിഞ്ഞു കളയരുത്.
കൈ കഴുകല്‍ നിര്‍ബന്ധം.
വീട്ടിലിലുള്ള വൃത്തിയുള്ള തുണിയെടുത്തു വേണം ഇത് തുന്നാന്‍ തുന്നും മുന്‍പ് തുണി കഴുകി വൃത്തിയാക്കണം.മൂക്കും വായും പൂര്‍ണമായും മൂടുന്ന തരത്തില്‍, എളുപ്പം കെട്ടാന്‍ കഴിയുന്ന തരത്തില്‍ വേണം നിര്‍മാണം.മുഖാവരണം കുടുംബാംഗങ്ങള്‍ പങ്കിടരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: