തിരുവനന്തപുരം/കാസര്‍കോട്: ലോക്ഡൗണ്‍ ലംഘിച്ച് നിസ്കാരം നടത്തിയതിന് തിരുവനന്തപുരത്ത് ജമാഅത്ത് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു.പാലോട് പോലീസിന്റെ പരിധിയിലുള്ള പെരിങ്ങമല ചീറ്റൂര്‍ ജമാ അത്ത് പള്ളിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 6.45ന് വിലക്ക് ലംഘിച്ച് നിസ്കാരം നടത്തിയത്.
ബഷീര്‍, ഷമീം, റഷീദ് അബ്ദുള്‍ റൗഫ്, മുഹമ്മദ് റിയാസ്, ഷാജഹാന്, നസ്സിം, ബുഹാരി,സജീര്‍, മുസാകുഞ്ഞ്, നിസാര്‍ മുഹമ്മദ് സുള്‍ഫി എന്നിവരെയാണ് പാലോട് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
കാസര്‍കോട് ജില്ലയിലെ മടിക്കൈ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നിസ്ക്കാരച്ചടങ്ങു നടത്തിയതിന് പള്ളി ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുള്‍ റഹീം എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ. വിജയനുംപള്ളി സന്ദര്‍ശിച്ചു. ഐപിസി 269 പ്രകാരം കേസെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. നിസ്ക്കാരത്തില്‍ പങ്കെടുത്ത പള്ളിക്കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തു.പള്ളി കമ്മറ്റി പ്രസിഡന്റിനേയും സെക്രട്ടറിയേയും പ്രതിചേര്‍ക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: