തിരുവനന്തപുരം: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ലെന്ന് ഓരോരുത്തരുടെ മനസ്സിലും ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപം തെളിയിക്കല്‍ ക്യാമ്പെയ്ന് പിന്തുണ അറിയിച്ച കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തെ എല്ലാ പ്രമുഖര്‍ക്കും നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം എല്ലാവര്ക്കും നന്ദി അറിയിച്ചത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച(ഏപ്രില്‍ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനിറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് കലാ-സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയില്‍ നിന്നും ലഭിക്കുന്നത്.
മാതാ അമൃതാനന്ദമയീ ദേവി, ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജോയ് മാത്യു, സംവിധായകന് പ്രിയദര്ശന്, ഗായിക കെ.എസ്. ചിത്ര, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സിഎസ്ഐ സഭ മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാല അടക്കമുള്ളവര്‍ ക്യാമ്പെയ്ന് പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: