കോഴിക്കോട്: ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ എത്തുകയും സഹോദരനും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ എന്‍.പി. ജിതേഷിനെ അക്രമിക്കുകയും ചെയ്ത കേസില്‍ പോലീസിന്റെ നിഷ്ക്രിയത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന് മാസ്റ്റര്‍ കമ്മീഷണര്‍ക്ക് പരാതി നല്കി. പരാതി മുഖ്യമന്ത്രി, ഡിജിപി, എഡിജിപി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
മാര്‍ച്ച് 31 നാണ് രാത്രി പതിനൊന്നിന് വീട്ടുകാര്‍ ഉറങ്ങിയ സമയത്ത് വെള്ളയില്‍ സ്വദേശിയായ ഫൈജാസ് ഇവരുടെ വീട്ടുപറമ്പിലെത്തിയത്. ആള് പെരുമാറ്റം കേട്ട് ഉണര്‍ന്ന ജിതേഷ് പുറത്തുവന്നപ്പോഴാണ് വീടിനോട് ചേര്‍ന്ന് രണ്ടു പേര് പതുങ്ങി ഇരിക്കുന്നത് കണ്ടത്. ഇതിലൊരാള്‍ പ്രദേശത്തുള്ള ഫൈജാസാണെന്ന് തിരിച്ചറിഞ്ഞു.
ഇതിനിടയിലാണ് ഇരുട്ടില്‍ പതുങ്ങി നിന്ന അപരിചിതനായ മറ്റൊരാള്‍ ജിതേഷിനെ അടിച്ചത്. പോലീസില്‍ വിവരമറിയിക്കുകയും ഏപ്രില്‍ ഒന്നിന് പരാതി നല്‍കുകയും ചെയ്തു. 139/2020 ആയി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടരന്വേഷണം നടന്നിട്ടില്ല. രാജ്യം കൊറോണ മഹാമാരിയെ നേരിടാന്‍ സാമൂഹ്യ അകലം പാലിക്കുന്ന ഘട്ടത്തില്‍ രാത്രി സമയത്ത് മുസ്ലീം ലീഗ് നേതാവും അപരിചിതരായ രണ്ടു പേരും രൂപേഷിന്റെ വീട്ടില്‍ എത്തിയത് എന്തിനാണെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ആര്‍എസ്എസിന്റെ ജില്ലാതല പ്രവര്‍ത്തകരായ ഇവരെ അക്രമിക്കാനുള്ള വിഫലശ്രമാണ് നടന്നത്. വെള്ളയില്‍ പോലീസ് ലാഘവത്തോടെയാണ് കേസ് പരിഗണിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കടന്നതിനും അക്രമിച്ചതിനുമുള്ള വകുപ്പുകള്‍ പോലും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: