കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവര് ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി പോലീസ്. ലോക്ക് ഡൗണിന്റെ ആദ്യ ഒന്നു രണ്ടു ദിവസങ്ങളില്‍ പലരും നിയന്ത്രണ ങ്ങള് മറികടന്ന് നിരത്തിലിറങ്ങിയെങ്കിലും പോലീസ് നടപടി ശക്തമാക്കിയതോടെ റോഡിലിറങ്ങുന്നവരുടെ എണ്ണം കുറ ഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹ ചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ സിറ്റി പോലീസ് കമ്മീഷ ണര് എ.വി. ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പകലും രാത്രിയും ആളുകള്‍ കൂടി നിന്നും വാഹനങ്ങള്‍ റോഡിലിറക്കിയും ലോക്ക് ഡൗണ്‍ ലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യ ത്തിലാണ് നടപടിയെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇത്തരക്കാ ര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സിറ്റിയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്റ്റേഷന് പരിധികളില്‍ നൈറ്റ് പട്രോള്‍ ശക്തമാക്കാനും കൂട്ടം കൂടി നില്ക്കുന്നവരുടെ ഫോട്ടോ എടുത്തും കണ്ടാലറിയാവുന്ന വര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാനുമാണ് ഇന്നലെ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്.
നഗരത്തിലെ പ്രധാന റോഡുകളില്‍ പോലീസിന്റെ പരിശോ ധന ശക്തമാണെങ്കിലും ഉള്‍റോഡുകളിലും ചെറിയ ചെറിയ കവലകളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇത്തരത്തില്‍ കൂടി നില്‍ക്കുന്നത്. ഇങ്ങനെ കൂടി നില്ക്കുന്നവര് പോലീസ് വാഹനം കാണുമ്പോഴേയ്ക്കും പിരിഞ്ഞുപോകുക യാണ് ചെയ്യുന്നതെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കാനും നടപടി സ്വീകരിക്കാനുമാണ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയാണ് പോലീസ് ചെയ്യുന്നത്. എന്നാല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ വരെയുള്ള വകുപ്പുകള്‍ ചുമത്താനുമാണ് പോലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: