സ്വപ്നലോകത്തൊരു സമാധി ദശയില്‍
മൗനം നുണഞ്ഞിരിക്കവെ
ഓര്‍മ്മകള്‍ക്കു നീരൂട്ടി പാലൂട്ടി
അരികിലെത്തും
പൂത്തുമ്പികളോടെന്തു ചൊല്ലും നീ
സ്നേഹമേ മടങ്ങുക
മൗന മുദ്രണം ചെയ്തു ഞാനീ
കിനാവിന് മലര്‍പൊയ്കയില്‍
പൂവിലത്തുമ്പിലിത്തിരി നേരം
അക്ഷര ധ്യാനോന്മത്തയായ്
ആത്മനിദ്രയില്
സ്വതന്ത്രയാകട്ടെയെന്നോ ?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: