കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 7 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 135 ആയി. ഇന്നലെ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ കാസര്‍കോട് മുന്‍സിപ്പല്‍ ഏരിയയില്‍ നിന്നും 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആണ്‍കുട്ടിയും, മൊഗ്രാല്‍ പുത്തൂരില്‍ നിന്നും 33 വയസ്സുള്ള സ്ത്രീയും, മധുര് നിന്നും 29 വയസ്സുള്ള പുരുഷനും, കുമ്പളയില്‍ നിന്നും 35 വയസ്സുള്ള പുരുഷന്, മുളിയാര്‍ നിന്നും 16 വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരും ബാക്കിയുള്ളവര്‍ക്ക് സ മ്പര്ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടിട്ടുള്ളത്.
ഇതിനിടെ മാര്‍ച്ച് മാസം ദുബായില്‍ നിന്നെത്തിയ 54 വയസ്സുള്ള തളങ്കര സ്വദേശി യുടെയും, 31വയസ്സുള്ള ഉദുമ സ്വദേശി യുടെയും, 27 വയസ്സുള്ള കാസര്‍കോട് തുരുത്തി സ്വദേശിയുടെയും രണ്ടുതവണയായി അയച്ച സാമ്പിള്‍ റിസള്‍ട്ടുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ നിന്നും വിട്ട് അയക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. വി രാംദാസ് അറിയിച്ചു.
ഇന്നലെ വരെ 10256 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 10072 പേരും ആശുപത്രികളില്‍ 184 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1325 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചിരിക്കുന്നത്.
ഇന്നലെ 79 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതു വരെ 951 സാമ്പിളുകളുടെ റിസള്‍ട്ട് ലഭിച്ചതില്‍ 823പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍374 പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. ഇന്നലെ പുതിയതായി 16 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: