ന്യുദല്‍ഹി: വരുമാന കമ്മി നികത്താന്‍ കേരളത്തിന് 1276 .9 കോടി രൂപ കേന്ദ്രം അനുവദിച്ചു. 13 സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച 6,15,775 കോടിയില്‍ ഏറ്റവും കൂടുതല്‍ തുക നല്കിയിരിക്കുന്നത്് കേരളത്തിനാണ്. കേരളത്തിനു പുറമെ ആസാം, ഹിമാടര് പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, തമിഴ്നാട്,തൃപുര, ഉത്തരാണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് റവന്യൂ കമ്മി നികത്താന്‍ പണം അനുവദിച്ചത്്.
ദുരിതാശ്വാസനിധിയിലേക്ക് 157 കോടി രൂപയും കേന്ദ്രം കേരളത്തിന് നല്കി. സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ കീഴില്‍,എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നല്‍കുകയായിരുന്നു. .മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സില്‍ ,സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് തീരുമാനം.
മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്കിയ ഉറപ്പ് പ്രകാരമാണ് കേന്ദ്ര വിഹിതം ഏപ്രില്‍ ആദ്യവാരം തന്നെ നല്‍കിയത്. സംസ്ഥാനങ്ങളില്‍ ക്വറന്റയിന് കേന്ദ്രങ്ങള്‍ തുടങ്ങുക, ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുക, മുനിസിപ്പാലിറ്റികള്‍, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് നല്‍കുക, വെന്റിലേറ്ററുകള്‍, തെര്‍മല്‍ സ്കാനറുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവ വാങ്ങല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട മറ്റു സാധങ്ങള്‍ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കാം.
വീടില്ലാത്തവര്‍ക്ക് താത്കാലിക അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട
സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവാണ് കേന്ദ്രം അനുവദിച്ചത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍,സംസ്ഥാനങ്ങളുടെ കൈവശം കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പതിവിലും നേരത്തെയുള്ള ഈ നടപടി .
കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നല്‍കിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: